Sunday, December 1, 2024
HomeNew Yorkജോസഫ് ജോൺ കാൽഗറിയെ ഇൻഡോ അമേരിക്കൽ പ്രസ് ക്ലബ് അഭിനന്ദിച്ചു.

ജോസഫ് ജോൺ കാൽഗറിയെ ഇൻഡോ അമേരിക്കൽ പ്രസ് ക്ലബ് അഭിനന്ദിച്ചു.

പി പി ചെറിയാൻ.

ന്യൂയോർക് :കാനഡയുടെ മലയാളം മിഷൻ കോഓർഡിനേറ്റർ ആയി നിയമിതനായ “നമ്മളുടെ പള്ളിക്കൂടം ” എന്ന ഓൺലൈൻ സ്കൂളിൻറെ  നാഷണൽ കോർഡിനേറ്ററും , അദ്ധ്യാപകനും  , ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ജോസഫ് ജോൺ കാൽഗറിയെ  ഇൻഡോ അമേരിക്കൽ പ്രസ് ക്ലബ് (ഐ.എ.പി.സി) അഭിനന്ദിച്ചു .

ചെയർമാൻ കമലേഷ് മേത്ത , ഫൗണ്ടിങ് ചെയർമാൻ ജിൻസ്മോൻ  പി .സക്കറിയ  ,വൈസ് ചെയർമാൻ മീന ചിറ്റിലപ്പള്ളി , സെക്രട്ടറി അജയ് ഘോഷ് , ഡയറക്ടർ Dr. മാത്യു ജോയ്‌സ് , ഡോ  ജോസഫ്  എം . ചാലിൽ , തമ്പാനൂർ മോഹൻ,പ്രസിഡന്റ് ആഷ്മിത യോഗിരാജ്  എന്നിവർ അനുമോദിച്ചു സംസാരിച്ചു.

മറുപടി പ്രസംഗത്തിൽ  നോർത്ത് അമേരിക്കയിലുള്ള പുതിയ തലമുറയെ മലയാള ഭാഷ പഠിപ്പിക്കാൻ വേണ്ടിയുള്ള യജ്ഞത്തിൽ  എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു.
കനേഡിയന്‍ ഫ്രീലാന്‍സ് ഗൈഡിന്റെ രൂപീകരണ അംഗവും, ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനുമാണ് ജോസഫ് ജോൺ കാൽഗറി .

RELATED ARTICLES

Most Popular

Recent Comments