പി പി ചെറിയാൻ.
ഡാളസ് :സീനിയര്‍ പാസ്റ്ററും, അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനും, ലോകമമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനുമായ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) ജൂലൈ 7, 8 തീയതികളിൽ വൈകീട്ട് 6 :30 മുതൽ ഡാളസിൽ വചന ശുശ്രുഷ നിർവഹിക്കുന്നു.കാരോൾട്ടൻ ചർച് ഓഫ് പെന്തകോസ്ത് ഇന്ത്യൻ അസംബ്ലിയിലാണ് (1212 നോർത് ജോസി ലൈനിൽ 226 ,ടെക്സാസ് 75006) കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു.
2015 ല്‍ തോമസുകുട്ടി ബ്രദര്‍ അമേരിക്കയിലെ പ്രധാന വന്‍ നഗരങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്ത് വിടുതലും അനുഗ്രഹവും രോഗ സൗഖ്യവും പ്രാപിച്ചവരുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ഹ്യസ്വസന്ദർശത്തിനായി അദ്ദേഹം വീണ്ടും അമേരിക്കയില്‍ എത്തുന്നത്. ജാതി മത സഭ ഭേദമെന്യേ ആയിരങ്ങള്‍ക്ക് അനുഗ്രഹത്തിന്റെയും വിടുതലിന്റേയും ദിവസങ്ങള്‍ക്കായി ചിക്കാഗോ , ന്യൂയോർക് , ഡാളസ് ,ഹൂസ്റ്റൺ , കെന്റുക്കി പട്ടണങ്ങള്‍ ഒരുങ്ങി കഴിഞ്ഞു.
ജൂണ്‍ 24, 25 (ശനി, ഞായര്‍) ദിവസങ്ങളില്‍ ചിക്കാഗോ നഗരത്തില്‍ ആരംഭിക്കുന്ന വിടുതല്‍ ശുശ്രൂഷ, ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെ ന്യൂയോര്‍ക്കിലും, ജൂലൈ 7, 8 ദിവസങ്ങളില്‍ ഡാളസിലും, ജൂലൈ 9 ന് ഹൂസ്റ്റണിലും, ജൂലൈ 11 ന് സെന്റ്റക്കിയിലും ഉണ്ടായിരിക്കും.
ജൂണ്‍ 24 ശനി രാവിലെ 9 മുതല്‍ ചിക്കാഗോയില്‍ തോമസുകുട്ടി ബ്രദറിനെയും നീന സിസ്റ്ററിനെയും നേരില്‍ കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്
വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍, രോഗികള്‍ എന്നിവര്‍ക്ക് വേണ്ടി ഈ യോഗങ്ങളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്.
അമേരിക്കയിലെ എല്ലാ സ്ഥലങ്ങളിലും താമസിക്കുന്നവര്‍ക്ക് പങ്കെടുക്കുവാന്‍ വേണ്ടിയാണ്. 5 പ്രധാന പട്ടണങ്ങളില്‍ ഈ അനുഗ്രഹിത യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഡാളസ്സിൽ നടക്കുന്ന അനുഗ്രഹത്തിന്റേയും വിടുതലിന്റേയും സ്വര്‍ഗ്ഗിയ ആരാധനയുടെയും, ഈ ആത്മീയ സംഗമത്തിലേക്ക് ജാതി മത വര്‍ഗ്ഗ വര്‍ണ്ണ സഭാ ഭേദമെന്യേ ഏവര്‍ക്കും സ്വാഗതം.