ജോൺസൺ ചെറിയാൻ.
മെസ്സിയില്ലാതെയും ജയിക്കാം എന്നും തെളിയിച്ച് അർജന്റീന. ഇന്ന് ഇന്തോനേഷ്യക്ക് എതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ വിജയം മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്. ആദ്യമായാണ് ഇരു രാജ്യങ്ങളിലും ഫുട്ബോളിൽ ഏറ്റുമുട്ടുന്നത്. അർജന്റീനക്കായി ലിയാൻഡ്രോ പരേഡസ്, ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ ഗോളുകൾ നേടി. ഓസ്‌ട്രേലിയയെ തോൽപ്പിച്ച ടീമിൽ നിന്നും ഏഴ് മാറ്റങ്ങളുമായാണ് അർജന്റീന ഇന്ന് ഇറങ്ങിയത്. ആധികാരികമായ മത്സരമായിരുന്നു അർജന്റീനയുടേത് എങ്കിലും തൊടുത്ത ഷോട്ടുകൾ കാര്യക്ഷമമായി ലക്ഷ്യത്തിൽ എത്തിക്കാൻ ടീമിന് കഴിഞ്ഞില്ല. ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ ഗെലോറ ബംഗ് കർണോ സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ 38-ാം മിനിറ്റിൽ ലിയാൻഡ്രോ പരേഡസാണ് ആദ്യ പകുതിയിൽ ഗോൾ നേടി അർജന്റീനയെ മുന്നിലെത്തിച്ചത്.