Tuesday, February 18, 2025
HomeAmericaഡാളസിൽ കാണാതായ മലയാളിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർത്ഥിച്ചു.

ഡാളസിൽ കാണാതായ മലയാളിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർത്ഥിച്ചു.

പി പി ചെറിയാൻ.

ഡാളസ്:ഡാളസ്  റൗലെറ്റിലെ, സസ്സാഫ്രാസ് വേയിലെ 2600 ബ്ലോക്കിന് സമീപമുള്ള  വസതിയിൽ കാണാതായ സണ്ണി ജേക്കബിനെ (60) കാണാനില്ലെന്ന് ഭാര്യ പരാതി നൽകി. 2023 ജൂൺ 18-ന്, ടെക്‌സാസിലെ റൗലെറ്റിലെ, സസ്സാഫ്രാസ് വേയിലെ 2600 ബ്ലോക്കിന് സമീപമുള്ള തന്റെ വസതിയിൽ നിന്ന് സണ്ണി നടന്നുപോയതായും ഡിമെൻഷ്യ രോഗനിർണയം മൂലം സണ്ണിക്ക് അപകടസാധ്യതയുഡെന്നും പോലീസിൽ നൽകിയ പരാതിയിൽ ഭാര്യ ചൂണ്ടിക്കാട്ടി
വെളുത്ത പോളോ ടീ-ഷർട്ട്, ചാരനിറം/കടും നിറമുള്ള ഷോർട്ട്സ്, ബ്രൗൺ ചെരിപ്പുകൾ എന്നിവ ധരിച്ചാണ് സണ്ണിയെ അവസാനമായി കണ്ടത്, തവിട്ട് നിറമുള്ള മുടിയും ഏകദേശം 5″08 ഉയരവും ഏകദേശം 180 പൗണ്ട് ഭാരവുമുണ്ട്.
സണ്ണി എവിടെയാണെന്ന് ആർക്കെങ്കിലും വിവരം ഉണ്ടെങ്കിൽ, 911 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ റൗലറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റിനെ (972) 412-6201 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും  പോലീസ് അഭ്യർത്ഥിച്ചു .

RELATED ARTICLES

Most Popular

Recent Comments