ജോൺസൺ ചെറിയാൻ.
ഇലോൺ മസ്കിന്റെ സ്പേസ് എക്സിലെ ഏറ്റവും പ്രായം കുറഞ്ഞ ജീവനക്കാരനായി14-കാരനായ കൈറാൻ ക്വാസിയെ നിയമിച്ചിരുന്നു. സോഫ്റ്റ്വെയർ എഞ്ചിനീയറായി തന്നെ നിയമിച്ചതായി കൈറാൻ ക്വാസി തന്നെ ലിങ്ക്ഡ്ഇനിൽ പങ്കുവെക്കുകയും ചെയ്തു. കൗമാരക്കാരന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റ് വൈറലാകുകയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മസ്കിന്റെ സ്പേസ് എക്സിന് ക്വാസിയുടെ പ്രായത്തെക്കുറിച്ച് പ്രശ്നമില്ലെങ്കിലും ലിങ്ക്ഡ്ഇൻ വഴി ജോലി അന്വേഷിക്കാൻ അദ്ദേഹം വളരെ ചെറുപ്പമാണെന്ന് ലിങ്ക്ഡ്ഇൻ കരുതുന്നു. തന്റെ പ്രായം കാരണം തന്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ട് ബ്ലോക്ക് ചെയ്തെന്ന് ക്വാസി വെളിപ്പെടുത്തിയിരിക്കുകയാണ്.തനിക്ക് 16 വയസ്സ് തികയാത്തതിനാൽ തന്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ട് ബ്ലോക്ക് ചെയ്തെന്ന് ഇൻസ്റ്റാഗ്രാമിൽ ക്വാസി കുറിച്ചു. ലിങ്ക്ഡ്ഇനിൽ ജോലി തേടുന്ന ഉപയോക്താക്കൾക്ക് പ്രായം 16 വയസ്സിന് മുകളിലായിരിക്കണം. ലിങ്ക്ഡ്ഇൻ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങൾ ക്വാസി പാലിക്കുന്നില്ല. താൻ നിരന്തരം അഭിമുഖീകരിക്കുന്ന ‘യുക്തിരഹിതവും പ്രാകൃതവുമായ അസംബന്ധം’ എന്നാണ് 14 വയസ്സുകാരൻ ഇതിന്റെ കുറിച്ച് പറഞ്ഞത്.