Sunday, June 29, 2025
HomeNewsട്രാൻസ്ഫർ ജാലകത്തിൽ നാടകീയനീക്കംകിലിയൻ എംബാപ്പെയെ ട്രാൻസ്ഫർ ലിസ്റ്റിൽ ഉൾപ്പെടുത്തി പിഎസ്ജി.

ട്രാൻസ്ഫർ ജാലകത്തിൽ നാടകീയനീക്കംകിലിയൻ എംബാപ്പെയെ ട്രാൻസ്ഫർ ലിസ്റ്റിൽ ഉൾപ്പെടുത്തി പിഎസ്ജി.

ജോൺസൺ ചെറിയാൻ.

യൂറോപ്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ ജാലകത്തിൽ വീണ്ടും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം താൻ ക്ലബ്ബുമായുള്ള കരാർ പുതുക്കില്ല എന്ന് താരം കത്തിലൂടെ അറിയിച്ചിരുന്നു. 2024-ൽ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാനിരിക്കെ താരത്തിന്റെ നീക്കം ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. 2021-ൽ പിഎസ്ജിയുമായുള്ള താരത്തിന്റെ കരാർ അവസാനിക്കുന്ന വേളയിൽ റയൽ മാഡ്രിഡ് എംബാപ്പെക്ക് കരാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, എംബാപ്പയെ പോലൊരു പ്രതിഭാശാലിയായ യുവതാരത്തെ വിട്ടുകൊടുക്കാൻ പിഎസ്ജി തയ്യാറായിരുന്നില്ല. ക്ലബ്ബിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന കരാറിനൊപ്പം ക്ലബ്ബിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള അധികാരവും താരത്തെ മുൻനിർത്തിയുള്ള സ്പോർട്ടിങ് പ്രോജെക്ടും അവതരിപ്പിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments