Friday, December 12, 2025
HomeKeralaഅഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു പരുക്കേറ്റവർ ആശുപത്രിയിൽ.

അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു പരുക്കേറ്റവർ ആശുപത്രിയിൽ.

ജോൺസൺ ചെറിയാൻ.

പത്തനംതിട്ടയിൽ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. പന്തളം അമ്പലക്കടവ്, മണ്ണാകടവ് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.അമ്പലക്കടവ് വയക്കൽ പടിഞ്ഞാറ്റേതിൽ കലാധരൻ നായർ, പള്ളിയിൽ പി എ ശ്രീകുമാർ, തോണ്ടത്രയിൽ തോമസ്, മണ്ണാകടവ് സ്വദേശികളായ രണ്ട് പേർക്കും ആണ് നായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാകടവിൽ രാവിലെ 8.30 ക്കും അമ്പലക്കടവിൽ 11 മണിക്കും ആണ് സംഭവം ഉണ്ടായത്.

RELATED ARTICLES

Most Popular

Recent Comments