ജോൺസൺ ചെറിയാൻ.
ആറ് മാസമായി അഭിനയകലയുടെ ഉസ്താദിനൊടൊപ്പമായിരുന്നു, അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏട് ആയിരുന്നുവെന്ന് നടൻ ഹരീഷ് പേരടി. ആറ് മാസമായി താൻ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തിൽ ആയിരുന്നു എന്നും കഴിഞ്ഞ ദിവസം മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് പൂർത്തിയായെന്നും ഹരീഷ് പേരടി കുറിച്ചു. എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ,ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു. ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ..ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.