Saturday, February 7, 2026
HomeKeralaആദ്യ വനിതാ ബസ് ഡ്രൈവർ.

ആദ്യ വനിതാ ബസ് ഡ്രൈവർ.

ജോൺസൺ ചെറിയാൻ.

കോഴിക്കോട് : പേരാമ്പ്ര റൂട്ടിലെ നോവ ബസിന്റെ വളയം ഒരു പെൺകുട്ടിയുടെ കൈകളിൽ ഭദ്രമാണ്. ജില്ലയിലെ തന്നെ ആദ്യ വനിതാ ബസ് ഡ്രൈവർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മേപ്പയൂർ എടത്തിൽ മുക്ക് കാവതിക്കണ്ടി സ്വദേശി അനുഗ്രഹ. സോഷ്യൽ മീഡിയയിലെ തരംഗമാണ് ഇപ്പോൾ അനുഗ്രഹയുടെ ഡ്രൈവിംഗ്.

ചെറുപ്പം മുതൽ അനുഗ്രഹയ്ക്ക് സാഹസികതയും ഡ്രൈവിങുമായിരുന്നു ഇഷ്ടം. ആ ഇഷ്ടം കൂടിവന്നപ്പോൾ ബസ് ഓടിക്കാൻ ആഗ്രഹം, അതിനുള്ള ഹെവി ലൈസൻസും കഴിഞ്ഞയാഴ്ച സ്വന്തമാക്കി. അങ്ങനെ ബസ് ഓടിക്കുകയെന്ന ഏറെക്കാലമായുള്ള തന്റെ ആഗ്രഹവും സഫലീകരിച്ചിരിക്കുകയാണ് ഈ 24 കാരി.

RELATED ARTICLES

Most Popular

Recent Comments