Sunday, November 24, 2024
HomeNewsആമസോണിലെ അത്ഭുതക്കുട്ടികളെ കണ്ടെത്താൻ സഹായിച്ച നായയെ കാണാനില്ല തെരച്ചിൽ തുടർന്ന് ദൗത്യസംഘം.

ആമസോണിലെ അത്ഭുതക്കുട്ടികളെ കണ്ടെത്താൻ സഹായിച്ച നായയെ കാണാനില്ല തെരച്ചിൽ തുടർന്ന് ദൗത്യസംഘം.

ജോൺസൺ ചെറിയാൻ.

ലോകം മുഴുവൻ പ്രാർത്ഥനയിലായിരുന്നു… വിമാനാപകടത്തിൽ ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുരുന്നുകൾക്കായി…ഒടുവിൽ 40 ദിവസത്തെ തെരച്ചിലിന് ഫലം നൽകി കുട്ടികളെ കണ്ടെത്തി. എന്നാൽ ദൗത്യസംഘത്തെ കുട്ടികളിലേക്കെത്തിച്ച വിൽസൺ എന്ന ബൽജിയൻ ഷെപ്പേർഡിനെ കാണാതായി.

കുട്ടി സംഘത്തിലുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ ബോട്ടിലും, ഉപയോഗിച്ച ഡയപ്പറും കണ്ടെത്തിയത് വിൽസണായിരുന്നു. പിന്നീട് കാണാതായ വിൽസൺ കുട്ടികളെ കണ്ടെത്തി അവർക്കൊപ്പം കൂട്ടുകൂടി. ഇതറിയാതെ കുട്ടികൾക്കൊപ്പം നായയേയും തിരയുകയായിരുന്നു സൈന്യം. മൂന്നോ നാലോ ദിവസം നായ കുട്ടികൾക്കൊപ്പം കാവലായി നിന്നിരുന്നു. നായയുടെ കാൽപാടുകളാണ് കുട്ടികളുടെ അടുത്തേക്ക് ദൗത്യസംഘത്തെ എത്തിച്ചത്. പിന്നീട് നായയെ കാണാതാവുകയായിരുന്നു.

ദിവസങ്ങൾക്ക് മുൻപ് ദൗത്യസംഘം നായയെ കണ്ടെങ്കിലും അടുത്ത് വരാൻ അത് വിസമ്മതിച്ചു. കനത്ത മഴയും കാഴ്ച കുറവും കൊണ്ടാകാം നായ ഇത്തരത്തിൽ പെരുമാറിയതെന്ന് കൊളംബിയൻ സൈന്യം വ്യക്തമാക്കി. അനക്കൊണ്ടയുമായും പുള്ളിപുലിമായുള്ള സമ്പർക്കം നായയുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തിയിട്ടുണ്ടാകാമെന്നുമാണ് സൈന്യം കരുതുന്നത്. തങ്ങളുടെ കമാൻഡോ വിൽസണ് വേണ്ടി തെരച്ചിൽ തുടരുമെന്ന് സൈന്യം ട്വീറ്റ് ചെയ്തു. ഒരു വർഷത്തോളം കമാൻഡോ പരീശീലനം ലഭിച്ച നായ ഇത്തരത്തിൽ പെരുമാറിയത് ഏവരെയും അമ്പരപ്പിച്ചു.

RELATED ARTICLES

Most Popular

Recent Comments