Saturday, November 30, 2024
HomeKeralaആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം.

ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം.

ജോൺസൺ ചെറിയാൻ.

നമ്മുടെ ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം. ജൂൺ 14ന് മുൻപായി ആധാർ പുതുക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതല്ലാതെ വീട്ടിൽ ഇന്റർനെറ്റുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനായും ആധാർ പുതുക്കാം.

ആദ്യം ആധാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. https://myaadhaar.uidai.gov.in/ ഇ വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്യണം. ആധാർ നമ്പറും കാപ്ചയും നൽകിയാൽ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നിങ്ങളുടെ നമ്പറിലേക്ക് ഒരു ഒടിപി വരും. ഈ ഒടിപി കൂടി നൽകിയാൽ നിങ്ങൾ ആധാർ അപ്‌ഡേഷൻ പേജിലെത്തും.

ഇവിടെ പ്രധാനമായും രണ്ട് രേഖകളാണ് സമർപ്പിക്കേണ്ടത്. ഒന്ന് അഡ്രസ് പ്രൂഫ്, ഒന്ന് ഐഡന്റിറ്റി പ്രൂഫ്. ഐഡന്റിറ്റി പ്രൂഫിന് വേണ്ടി പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യാം. അഡ്രസ് പ്രൂഫിന് പകരം വോട്ടേഴ്‌സ് ഐഡിയുടെ സ്‌കാൻഡ് കോപ്പി നൽകിയാൽ മതി. ഇതിന് പിന്നാലെ സബ്മിറ്റ് കൂടി ക്ലിക്ക് ചെയ്യുന്നതോടെ ആധാർ അപ്‌ഡേഷൻ റിക്വസ്റ്റ് പോകും. തുടർന്ന് സ്‌ക്രീനിൽ നിന്ന് അക്ക്‌നോളജ്‌മെന്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.

RELATED ARTICLES

Most Popular

Recent Comments