Wednesday, December 4, 2024
HomeKeralaഎയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം ഭിന്നശേഷി സംവരണ നിയമനം വൈകും.

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം ഭിന്നശേഷി സംവരണ നിയമനം വൈകും.

ജോൺസൺ ചെറിയാൻ.

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണ നിയമനം വൈകും. സ്കൂളുകൾ ഉദ്യോഗാർത്ഥികളുടെ പട്ടിക ആവശ്യപ്പെട്ടിട്ടും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ നൽകാത്തതാണ് കാരണം. ഇതിനായി സ്‌പെഷ്യല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ ആരംഭിച്ചെങ്കിലും ഫയൽ നീക്കം തുടങ്ങിയില്ല.

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇത് നടപ്പാക്കാതെ 2018 നവംബർ 18 മുതൽ നിയമിച്ചവർക്ക് നിയമനാനുമതി നൽകരുതെന്നും നിർദേശിച്ചു. ഇതേത്തുടർന്നാണ് മുൻകാല പ്രാബല്യത്തോടെ നിയമനം നടത്താനും പുതിയ ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്യാനും സർക്കാർ ഉത്തരവിറക്കിയത്. 2018 മുതൽ നിയമനം ലഭിച്ചവർക്ക് നിയമനാനുമതി ലഭിക്കില്ലെന്ന് വന്നതോടെ മാനേജ്‌മെന്റുകൾ ഭിന്നശേഷിക്കാർക്കുള്ള സംവരണ നിയമനം നടത്താൻ തയ്യാറായി. എന്നാൽ ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക ആവശ്യപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും നടപടിയില്ല.

ഈ റിക്രൂട്ട്‌മെന്റിനായി സംസ്ഥാനത്ത് മൂന്ന് പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ ആരംഭിച്ചിരുന്നു. എന്നാൽ ഫയൽ നീക്കം തുടങ്ങിയിട്ടില്ല. ഇതുമൂലം ഈ അധ്യയന വർഷം ആരംഭിച്ചിട്ടും നിയമനം നടന്നില്ല. മാനേജ്‌മെന്റുകളുടെ ഫയലുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ തടയുകയാണ്. ഇതിനായി വിചിത്രമായ ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. ഒഴിവ് ഏതു ഭിന്നശേഷി വിഭാഗത്തിനെന്നും ഏതു സംവരണ പ്രകാരമാണെന്നും വ്യക്തമാക്കണമെന്നാണ് നിർദേശം. ഭിന്നശേഷി സംവരണത്തിന് മാത്രമായി ആരംഭിച്ച എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടേതാണ് ഈ നടപടി.

RELATED ARTICLES

Most Popular

Recent Comments