Sunday, November 24, 2024
HomeGulfഖത്തര്‍ ലോകകപ്പ് ആരോഗ്യകാര്യത്തിലും മികച്ച മാതൃകയെന്ന് പഠനറിപ്പോർട്.

ഖത്തര്‍ ലോകകപ്പ് ആരോഗ്യകാര്യത്തിലും മികച്ച മാതൃകയെന്ന് പഠനറിപ്പോർട്.

ജോൺസൺ ചെറിയാൻ.

ഇത്തവണ ഖത്തറിൽ വെച്ചു നടന്ന ലോകകപ്പ് ആരോഗ്യകാര്യത്തിലും മികച്ചതായിരുന്നെന്ന് പഠന റിപ്പോർട്ട്. കോവിഡ് ഭീതി മാറിയെങ്കിലും രോഗങ്ങളെ കുറിച്ചും പകർച്ചവ്യാധികളെ കുറിച്ചും ഏറെ ആശങ്കകൾ നിലനിന്നിരുന്നു. ലോകകപ്പ് സമയത്ത് ഒട്ടകപ്പനി പടരാനുള്ള സാധ്യതകളെ കുറിച്ച് ഏറെ ചോദ്യങ്ങളും ഉയർന്നിരുന്നു. എന്നാൽ മികച്ച രീതിയിലായിരുന്നു ആരോഗ്യകാര്യത്തിലും ഒരുക്കങ്ങൾ നടത്തിയതെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ലോകകപ്പ് ഫുട്ബോളിനായി 14 ലക്ഷം ആരാധകരാണ് ഖത്തറില്‍ എത്തിച്ചേർന്നത്.കോവിഡിന് ശേഷം നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര മഹാമേളയെന്ന നിലയില്‍ ഏറെ ആശങ്കകൾ ആളുകൾക്കിടയിലും അധികൃതർക്കിടയിലും ഉണ്ടായിരുന്നു. അതിനിടയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഖത്തര്‍ മെര്‍സ്, അഥവാ ഒട്ടകപ്പനി സ്ഥിരീകരിച്ചത് ഏറെ ചര്‍ച്ചയായി. ലോകകപ്പ് കാലത്ത് ഈ രോഗം പടരാനുള്ള സാധ്യതകളും ചില അന്താരാഷ്ട്ര സയൻസ് ജേണലുകളിൽ പ്രസിദ്ധീകരിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments