Sunday, December 1, 2024
HomeIndiaഇന്ദിരാവധം ചിത്രീകരിച്ച് കാനഡയിൽ ഖലിസ്ഥാൻ വാദികൾ പ്രതിഷേധം അറിയിച്ച് ഇന്ത്യ.

ഇന്ദിരാവധം ചിത്രീകരിച്ച് കാനഡയിൽ ഖലിസ്ഥാൻ വാദികൾ പ്രതിഷേധം അറിയിച്ച് ഇന്ത്യ.

ജോൺസൺ ചെറിയാൻ.

ഇന്ദിരാഗാന്ധിയുടെ വധം ചിത്രീകരിക്കുന്ന ഫ്ലോട്ടുമായി കാനഡയിലെ ബ്രാംപ്റ്റൺ നഗരത്തിൽ ഖലിസ്ഥാൻ അനുകൂലികൾ പ്രകടനം നടത്തിയ സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഖലിസ്ഥാൻ തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്നതു കാന‍ഡ–ഇന്ത്യ ബന്ധത്തിനു ഗുണം ചെയ്യില്ലെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു.രക്തം പുരണ്ട വെള്ളസാരി ധരിച്ച് ഇരുകൈകളും ഉയർത്തിനിൽക്കുന്ന ഇന്ദിരഗാന്ധിക്കുനേരെ തോക്കുകൾ ചൂണ്ടുന്നവരെ ചിത്രീകരിച്ച ഫ്ലോട്ടിന്റെ വിഡിയോ സമീപദിവസങ്ങളിലാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്. ഇന്ത്യയിലെ കാനഡയുടെ ഹൈക്കമ്മിഷണർ കാമറൺ മക്കെ സംഭവത്തെ അപലപിച്ചു.

RELATED ARTICLES

Most Popular

Recent Comments