Wednesday, August 13, 2025
HomeKeralaഇരുചക്ര വാഹനത്തിൽ ടിപ്പറിടിച്ച് ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

ഇരുചക്ര വാഹനത്തിൽ ടിപ്പറിടിച്ച് ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

ജോൺസൺ ചെറിയാൻ.

വെഞ്ഞാറുമൂട്:വെഞ്ഞാറമൂട്ടിൽ ഇരുചക്ര വാഹനത്തിൽ ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ഇരുചക്ര വാഹനത്തിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന കിളിമാനൂർ പോങ്ങനാട് സ്വദേശിനി ഉഷ (62) ആണ് മരിച്ചത്. ഭർത്താവ് മോഹനന് (70) ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്ന് രാവിലെ 7.30ന് എം.സി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്തായിരുന്നു അപകടം. വാമനപുരം ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഇരുചക്ര വാഹനത്തെ പുറകിൽ നിന്നും വന്ന ടിപ്പർ ഓവർ ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം.

RELATED ARTICLES

Most Popular

Recent Comments