ജോൺസൺ ചെറിയാൻ.
മഹേന്ദ്ര സിംഗ് ധോണിയുടെ കാൽമുട്ടിന്റെ ശസ്ത്രക്രിയ വിജയകരമായി നടന്നു.ചെന്നൈ സൂപ്പർകിങ്‌സ് സിഇഓ വിശ്വനാഥൻ ധോണിയുമായി സംസാരിച്ചുവെന്നും അദ്ദേഹം ശാസ്ത്രക്രീയയ്ക്ക് ശേഷം പരിപൂർണ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം ക്രിക്ക് ബസിനോട് പറഞ്ഞു.മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്ക് വിധേയനായത് . കഴിഞ്ഞ ദിവസമാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്കായി ആശുപത്രിയിൽ എത്തിയത്. .ബുധനാഴ്ച വൈകുന്നേരമാണ് ധോണിയെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.