Thursday, December 5, 2024
HomeKeralaസംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

ജോൺസൺ ചെറിയാൻ.

മധ്യ വേനലവധിക്ക് ശേഷം കളിയും ചിരിയുമായി കുട്ടികൾ സ്കൂളിലേക്ക് എത്തി. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മലയൻകീഴ് സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതു വിദ്യാഭാസ മന്ത്രി വി., ശിവൻകുട്ടി ചടങ്ങളിൽ അധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സാന്നിധ്യം അറിയിച്ചു. ആദ്യാക്ഷരം നുണയാനെത്തിയ കുട്ടികൾക്ക് മുഖ്യമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. സ്‌കൂളിലെ പുതിയ മന്ദിരം നാടിന് സമര്‍പ്പിക്കുകയും ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു 2023 -24 അദ്ധ്യായന വര്‍ഷത്തെ കലണ്ടര്‍ പ്രകാശനവും ചെയ്‌തു. കുട്ടികൾ ആർത്തുല്ലസിച്ച് സ്കൂളിൽ എത്തിയതായി ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പഴയ കാഴ്ചകൾ മാറിയതായും കേരളത്തിന്റെ വിദ്യാഭാസ മേഖലയിൽ പുത്തൻ ഉണർവ് ഉണ്ടായി. ആയിരക്കണക്കിന് കോടി രൂപയാണ് പൊതുവിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന് വേണ്ടി ചെലവഴിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments