Monday, September 16, 2024
HomeAmericaനോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജന സഖ്യപ്രവർത്തന ഉദ്ഘാടനം റൈറ്റ് റവ ഡോ ഐസക്...

നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജന സഖ്യപ്രവർത്തന ഉദ്ഘാടനം റൈറ്റ് റവ ഡോ ഐസക് മാർ പീലക്സിനോസ് നിർവഹിച്ചു.

പി പി ചെറിയാൻ.

ന്യൂയോർക്ക്: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന( 2023- 2026)  യുവജന സഖ്യപ്രവർത്തന  ഉദ്ഘാടനം നോർത്ത് അമേരിക്ക-യൂറോപ്പ്  ഭദ്രാസന അധിപൻ റൈറ്റ് റവ ഡോ ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു. സൂം ഫ്ലാറ്റ് ഫോണിലൂടെ ചേർന്ന ഉദ്ഘാടന യോഗത്തിൽ റവ ജോർജ് എബ്രഹാം പ്രാരംഭ പ്രാർത്ഥന നടത്തി .ഭദ്രാസന യുവജന സഖ്യം ജനറൽ സെക്രട്ടറി ബിജി ജോബി  സ്വാഗതം ആശംസിച്ചു.  അലക്സാൻഡർ പാപ്പച്ചൻ  ഗാനം ആലപിച്ചു .

സാക്ഷ്യം നഷ്ടപ്പെട്ട സമൂഹമാണ് നിരാശയിലും തകർച്ചയിലും ജീവിതം  നയിക്കുന്നത്   മറ്റുള്ളവർക്ക് മാർഗ്ഗനിർദ്ദേശം നൽകുവാൻ സാധിക്കാതെ ജീവിതം മാറുമ്പോൾ  സാക്ഷ്യം നഷ്ടപ്പെട്ട അവസ്ഥയിലേക് നമ്മുടെ ജീവിതം അധംപതിക്കുന്നു . ഓരോ രംഗങ്ങളിലും കർത്താവിൻറെ സാക്ഷികളായി ജീവിക്കുവാൻ കഴിയുന്നത് എത്രയും സ്ലാഘനീയമാണെന്നു എപ്പിസ്കോപ്പ തിരുമേനി കൂട്ടിച്ചേർത്തു. തുടർന്ന് ഭദ്രാസന( 2023- 2026)  യുവജന സഖ്യപ്രവർത്തന   ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു

“ജീവിതത്തിൻറെ പൂർണത ക്രിസ്തുവിൽ” എന്ന മുഖ്യവിഷയത്തെക്കുറിച്ച് റവ പ്രമോദ് സഖറിയ മാത്യു (വികാർ എപ്പിപ്പിനി മാർത്തോമാചർച് ) മുഖ്യപ്രഭാഷണം നടത്തി റവ റജി ഐസക്ക് ( അസിസ്റ്റൻറ് വികാരി സെൻറ് മാത്യൂസ് ചർച്ച്ടൊറൊന്റോ), റവ എബ്രഹാം തോമസ് (ഡാളസ് മാർത്തോമാ  അസിസ്റ്റൻറ് വികാരി) മുൻ ഭദ്രാസന യുവജനസഖ്യം ജനറൽസെക്രട്ടറി ജിജി  ടോം  തുടങ്ങിയവർ ആശംസകൾ അറിയിച്ചു  ഭദ്രാസന യുവജനസഖ്യം ട്രഷറർ അനീഷ് വർഗീസ് നന്ദി പറഞ്ഞു. തിരുമേനിയുടെ പ്രാർഥനക്കും ആശീർവാദത്തിനും ശേഷം യോഗ നടപടികൾ സമാപിച്ചു.ഭദ്രാസന യുവജനസഖ്യം ഭദ്രാസന അസംബ്ലി പ്രതിനിധി വിൻസി മൊറേറ്ററായിരുന്നു. റവ സാം ടി ഈശോ 9യുവജനസഖ്യം വൈസ് പ്രസിഡന്റ് ),,ജിനേഷ് (യുവധാര ചീഫ് കോർഡിനേറ്റർ )തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments