Saturday, February 7, 2026
HomeNewsവീണ്ടും അച്ഛനാകാനൊരുങ്ങി ബോറിസ് ജോൺസൺ; വരുന്നത് എട്ടാമത്തെ കുട്ടി.

വീണ്ടും അച്ഛനാകാനൊരുങ്ങി ബോറിസ് ജോൺസൺ; വരുന്നത് എട്ടാമത്തെ കുട്ടി.

ജോൺസൺ ചെറിയാൻ.

വീണ്ടും അച്ഛനാകാനൊരുങ്ങി ബോറിസ് ജോൺസൺ. എട്ടാമത്തെ കുട്ടിയുടെ അച്ഛനാകാനുള്ള തയാറെടുപ്പിലാണ് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി. ബോറിസ് ജോൺസന്റെ ഭാര്യ കാരി ജോൺസൺ ആണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്നും കുഞ്ഞതിഥി ഉടൻ എത്തുമെന്നുമാണ് കാരി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.പുതിയ അതിഥി വരുന്നു. ഏതാനും ആഴ്ചകൾ കൂടി കഴിഞ്ഞാൽ ആളിങ്ങെത്തും.എട്ടുമാസമായി കഠിനമായ ക്ഷീണമാണ് അനുഭവിച്ചത്. എന്നാൽ ഈ കുഞ്ഞതിഥിയെ അധിക കാലം കാത്തിരിക്കാനാവില്ല. ഒരിക്കൽ കൂടി വല്യേട്ടനാകുന്നതിന്റെ സന്തോഷത്തിലാണ് വിൽഫ്. എന്താണ് സംഭവിക്കുന്നതെന്ന് റോമിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല. ”-എന്നാണ് കാരി കുറിച്ചത്. തന്റെ രണ്ടുമക്കളുടെയും കൈ പിടിച്ചുകൊണ്ടുള്ള ചിത്രവും കാരി പങ്കുവെച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments