ജോൺസൺ ചെറിയാൻ.
പഞ്ചാബ് പൊലീസിൻ്റെ കനൈൻ സ്ക്വാഡിൽ ഭാഗമായിരുന്ന ലാബ്രഡോർ ഇനത്തിൽ പെട്ട ‘സിമ്മി’ എന്ന പെൺ നായ. സ്ഫോടകവസ്തുക്കൾ, മയക്കുമരുന്ന് എന്നിവ കണ്ടെത്തുന്നതിൽ വിദഗ്ധയാണ് സിമ്മി. എന്നാൽ ഏതാനും മാസങ്ങൾക്കുമുമ്പ് ക്യാൻസർ സ്ഥിരീകരിച്ചതോടെ സിമ്മിക്ക് ജോലിയിൽ നിന്ന് ഇടവേള ആവശ്യമായിവന്നു. ഇപ്പോഴിതാ ക്യാൻസറിനെ തോൽപ്പിച്ച് ഡ്യൂട്ടിയിൽ തിരിച്ചെത്തിയിരിക്കുകയാണ് സിമ്മി.പഞ്ചാബ് പൊലീസാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗത്തെ തോൽപ്പിച്ച് പൂർണ ആരോഗ്യം വീണ്ടെടുത്ത സിമ്മി, വെള്ളിയാഴ്ച ഡ്യൂട്ടിയിൽ തിരിച്ചെത്തിയതായി പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥനോടൊപ്പം നടക്കുന്ന സിമ്മിയുടെ വീഡിയോയും പൊലീസ് പങ്കുവച്ചിട്ടുണ്ട്.