ജോൺസൺ ചെറിയാൻ.
ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. 13 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റ് വീതമുള്ള ഇരു ടീമുകൾക്കും ഇന്ന് വിജയിച്ചെങ്കിൽ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാവൂ. രാജസ്ഥാന് ഒരു വിജയം മതിയെങ്കിൽ പഞ്ചാബിന് കൂറ്റൻ ജയം വേണം. പഞ്ചാബ് ഹോം ഗ്രൗണ്ടായ ധരംശാലയിൽ രാത്രി 7.30നാണ് മത്സരം.പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ ആറാനതും പഞ്ചാബ് എട്ടാമതുമാണ്. ഇന്ന് ആര് ജയിച്ചാലും അവർക്ക് 14 പോയിൻ്റാവും. പോസിറ്റീവ് നെറ്റ് റൺ റേറ്റ് ആയതിനാൽ രാജസ്ഥാന് വിജയം കൂടുതൽ നേട്ടമുണ്ടാക്കും. വരുന്ന മത്സരങ്ങളിൽ ആർസിബിയും മുംബൈയും പരാജയപ്പെട്ടാൽ രാജസ്ഥാൻ നാലാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കും. ഇതേ കണക്ക് തന്നെയാണ് പഞ്ചാബിനും. എന്നാൽ, നെഗറ്റീവ് നെറ്റ് റൺ റേറ്റ് ആയതിനാൽ അവർക്ക് വമ്പൻ വിജയം വേണം.