ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആയിരിക്കും ഫലപ്രഖ്യാപനം നടത്തുക. നേരത്തെ മെയ് 20 നായിരുന്നു ഫലപ്രഖ്യാപനം നടത്താനിരുന്നത് എന്നാൽ പിന്നീട് ഒരു ദിവസം മുന്നേയാക്കി മാറ്റുകയായിരുന്നു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക.(SSLC exam result will be declared on may 19).