Tuesday, December 24, 2024
HomeAmericaഅരിസോണ പാർട്ടിയിൽ രണ്ട് പേർ കൊല്ലപ്പെട്ട കൂട്ട വെടിവയ്പിൽ രണ്ട് കൗമാരക്കാർ അറസ്റ്റിൽ.

അരിസോണ പാർട്ടിയിൽ രണ്ട് പേർ കൊല്ലപ്പെട്ട കൂട്ട വെടിവയ്പിൽ രണ്ട് കൗമാരക്കാർ അറസ്റ്റിൽ.

പി പി ചെറിയാൻ.

അരിസോണ: അരിസോണ പാർട്ടിയിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കൂട്ട വെടിവെപ്പ് സംഭവത്തിൽ രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്തു.

അരിസോണയിലെ യുമയിൽ ശനിയാഴ്ച രാത്രി നടന്ന പരിപാടിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 30 ലധികം വെടിവയ്പ്പ് നടന്നതായും മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റതായും പോലീസ് പറയുന്നു.

18 കാരനായ ജോസ് ലോപ്പസിനെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, ക്രമരഹിതമായ പെരുമാറ്റം എന്നീ രണ്ട് കേസുകളിൽ സംശയിച്ച് അറസ്റ്റ് ചെയ്തതായി യുമ പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

തെറ്റായ റിപ്പോർട്ടിംഗ്, ആയുധം ഉപയോഗിച്ച് ക്രമരഹിതമായ പെരുമാറ്റം എന്നീ ഇരട്ട നരഹത്യയുമായി ബന്ധപ്പെട്ട കുറ്റത്തിന് ഏഡൻ അർവിസോ (19) യെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

തിങ്കളാ ഴ്ച രാത്രി യുമാ ഹോ മിൽ വാറണ്ട് നടത്തിയ  ശേഷം രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു.

“വെടിവയ്‌പ്പ് നടന്നതു മുതൽ ഞങ്ങളുടെ ഡിറ്റക്ടീവുകൾ നടത്തിയ അശ്രാന്തപരിശ്രമത്തിന്റെ ഫലമാണ് അറസ്റ്റെന്ന് ,” യുമ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ സാർജന്റ് ലോറി ഫ്രാങ്ക്ലിൻ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments