Sunday, December 1, 2024
HomeKeralaഡോ. വന്ദന കേസിലെ പ്രതി അധ്യാപകനായ ജി. സന്ദീപിനെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ...

ഡോ. വന്ദന കേസിലെ പ്രതി അധ്യാപകനായ ജി. സന്ദീപിനെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡി.

ജോൺസൺ ചെറിയാൻ.

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെകുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അധ്യാപകനായ ജി. സന്ദീപിനെശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു. കേസ് അന്വേഷിക്കുന്ന റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അപേക്ഷകൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി– ഒന്ന് ഇന്നു പരിഗണിച്ചപ്പോൾതിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് സന്ദീപിനെ ഹാജരാക്കിയിരുന്നു.സന്ദീപിനുവേണ്ടി അഭിഭാഷകൻ ബി.എ. ആളൂർ ഹാജരായി. ഡോ. വന്ദനയെകുത്താൻ ഉപയോഗിച്ച കത്രിക സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തതിനാൽ തെളിവു ശേഖരണത്തിനായി പ്രതിയെ കസ്റ്റഡിയിൽവിടേണ്ട കാര്യമില്ലെന്ന് ആളൂർ വാദിച്ചെങ്കിലും കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി പരിഗണിച്ചു.

RELATED ARTICLES

Most Popular

Recent Comments