പി പി ചെറിയാൻ.
ന്യൂയോർക് : വില്യംസ്ബർഗിലെ എസ്. 3 സെന്റ് അടുത്തുള്ള ബെഡ്‌ഫോർഡ് അവനുവിലുള്ള അപ്പാർട്ട്മെന്റിന്റെ കിടപ്പുമുറിയുടെ തറയിൽ സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലെസ് സർവീസസ് പോലീസ് ഓഫീസർ തെരേസ ഗ്രെഗിനെ (37) മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 8.20 ഓടെയായിരുന്നു സംഭവം .കഴുത്തിലും ശരീരത്തിലും തുടർച്ചയായി കുത്തേറ്റിരുന്നു. ഗാർഹിക പീഡനത്തിന്റെ മാരകമായ ഫലമാണ് കൊലക്കു കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു, . പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
മരിച്ച ഓഫിസറുടെ യുവ ഇരട്ട പെൺമക്കളാണ് ഭയാനകമായ രംഗം കണ്ടെത്തി 911 എന്ന നമ്പറിൽ വിളിച്ചതെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.
“ഇത് തികച്ചും ഹൃദയഭേദകമായ ദുരന്തമാണ്, “ഓഫീസർ ഗ്രെഗിന്റെ വിലമതിക്കാനാകാത്ത സംഭാവനകൾക്കും ന്യൂയോർക്ക് നിവാസികളെ സേവിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള അശ്രാന്തമായ സമർപ്പണത്തിനും ഞങ്ങൾ എന്നും നന്ദിയുള്ളവരാണ്” ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലെസ് സർവീസസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
