Monday, November 25, 2024
HomeKeralaമലബാർ സിംഹം വാരിയൻകുന്നൻ ഷോർട്ട് ഫിലിം മികച്ച മേക്കിങ് കൊണ്ട് കൈയ്യടി നേടുന്നു.

മലബാർ സിംഹം വാരിയൻകുന്നൻ ഷോർട്ട് ഫിലിം മികച്ച മേക്കിങ് കൊണ്ട് കൈയ്യടി നേടുന്നു.

ഫൈസൽ ഹുസൈൻ.

കോഴിക്കോട് : സ്വതന്ത്ര സമര സേനാനിയും ധീര രക്തസാക്ഷിയുമായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ജീവിതം പ്രമേയമാക്കി പ്രമുഖ ഡോക്യുമെന്ററി ഷോർട്ട് ഫിലിം സംവിധായകൻ ഫൈസൽ ഹുസൈൻ അണിയിച്ചൊരുക്കിയ “മലബാർ സിംഹം വാരിയൻകുന്നൻ ” ഷോർട്ട് ഫിലിം കൈയ്യടി നേടി യൂട്യൂബിൽ തരംഗമാവുന്നു

രാജ്യം വിട്ട് പോകാനുള്ള ആനുകൂല്യം പുച്ഛിച്ചു തള്ളി മലയാള മണ്ണിൽ ഭാരതഭൂവിൽ ധീരമായ മരണം ഏറ്റുവാങ്ങി ഈ മണ്ണിനോട്‌ അലിഞ്ഞു ചേരാൻ ആഗ്രഹിച്ച, ആ വഴി സ്വീകരിച്ച സമാനതകളില്ലാത്ത ദേശസ്നേഹിയും സ്വാതന്ത്ര്യ സമരത്തിന് പിൽക്കാലവഴിതെളിച്ച ധീരനുമായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന ഏടുകളാണ്
അര മണിക്കൂർ ദൈർഘ്യത്തിൽ ഷോർട്ട് ഫിലിമായി പുറത്തിറക്കിയിരിക്കുന്നത്.വാരിയൻകുന്നന്റെ കുടുംബമായ ചക്കിപ്പറമ്പൻ ഫാമിലിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സംവിധാന മികവും ഛായഗ്രഹണവും സിനിമാറ്റിക് ആസ്വാദനം തന്നെ നൽകുന്നുണ്ട്.
ഓറഞ്ച് മീഡിയയിലൂടെയാണ് ഷോർട്ട് ഫിലിം പ്രേക്ഷകരിൽ എത്തിക്കുന്നത്.

സൈബർ ആക്രമണങ്ങളെയും ഭീഷണികളെയും അതിജീവിച്ചാണ് ചിത്രം റിലീസ് ചെയ്തത്.
ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സിബു സുകുമാരനാണ്.
പ്രബീഷ് ലിൻസി ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.ബാപ്പു വാവാടാണ് ഗാനരചന .
പ്രമുഖ സിനിമ താരം കുമാർ സുനിൽ ആണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയായി വേഷമിട്ടിരിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജാഫർ ഈരാറ്റുപേട്ടയാണ്.
ചിത്രത്തിന്റെ സംവിധായകൻ ഫൈസൽ ഹുസൈൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.

ബന്ന ചേന്ദമംഗല്ലൂർ, പ്രഫ.രാജശേഖർ,സുഹാസ്‌ ലാംഡ,ഗൗതം രാജീവ്,റഫീഖ് ആനക്കാംപൊയിൽ, അനിൽ ജനനി, ജാഫർ അരീക്കോട്, ഉത്തര മനോജ്,സത്യൻ,റിഷാദ്,ദിനേശൻ,സുനിൽകുമാർ,ആശിഖ്ഭാവന,സോഡി,സജീർ അരിയിൽ,പ്രതാപ്,ഡോ.റിയാസ് മരക്കാർ,അമീൻ ജൗഹർ,മുക്കം വിജയൻ,അകു അക്ബർ, ലോറൻസ്,റഫീഖ് കരുവാംപൊയിൽ,വിഷ്ണു പ്രസാദ്,രാഗേഷ്,ജോഷിൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിങ് വയനാട്,ആനക്കാംപൊയിൽ,പൊറ്റശ്ശേരി എന്നിവിടങ്ങളിലായിരുന്നു.മലബാർ സിംഹം വാരിയൻകുന്നൻ എന്ന് സെർച്ച് ചെയ്താൽ യൂട്യൂബിൽ ചിത്രം കാണാൻ സാധിക്കും.

 

RELATED ARTICLES

Most Popular

Recent Comments