Thursday, November 28, 2024
HomeAmericaപോലീസ് കസ്റ്റഡിമരണം 24 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ,ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഒത്തുതീര്‍പ്പ്.

പോലീസ് കസ്റ്റഡിമരണം 24 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ,ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഒത്തുതീര്‍പ്പ്.

പി പി ചെറിയാൻ.

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചയാളുടെ കൂടുംബവുമായി സംസ്ഥാനം ഒത്തുതീര്‍പ്പിലെത്തി.സംസ്ഥാന ഹൈവേ പട്രോളിംഗ് ഓഫീസര്‍മാരുടെ നിയന്ത്രണത്തിനിടയില്‍ മരിച്ച എഡ്വേര്‍ഡ് ബ്രോണ്‍സ്റ്റീന്റെ കുടുംബവുമായാണ് സംസ്ഥാനം 24 മില്യണ്‍ ഡോളറിന്റെ ചരിത്രപരമായ ഒത്തുതീര്‍പ്പിലെത്തിയത്.പോലീസ് കസ്റ്റഡിയിൽ മരിച്ചയാളുടെ കുടുംബത്തിന് കാലിഫോർണിയ 24 മില്യൺ ഡോളർ പൗരാവകാശ സെറ്റിൽമെന്റ് നൽകുമെന്ന് അഭിഭാഷകർ ബുധനാഴ്ച വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.

2020 മാര്‍ച്ച് 31-ന് മദ്യപിച്ച് വാഹനമോടിച്ചുവെന്ന സംശയത്തെത്തുടര്‍ന്നാണ് പൊലീസ് ബ്രോണ്‍സ്റ്റീണിനെ കസ്റ്റഡിയിലെടുത്തത്. രക്തപരിശോധനയ്ക്ക് വിധേയനാകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ നിലത്ത് പിടിച്ചുകിടത്തി മര്‍ദ്ദിച്ചിരുന്നു.സംഭവത്തിന്റെ ഏകദേശം 18 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നിരുന്നു. ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് ‘എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല’ എന്ന് ബ്രോണ്‍സ്‌റ്റൈന്‍ ഉദ്യോഗസ്ഥരോട് പറയുന്നത് കേള്‍ക്കാം. സംഭവം നടന്ന് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

കുത്തിവെപ്പിനെ  ഭയമുള്ള ബ്രോണ്‍സ്റ്റീണിന് സൂചി ഭയമായിരുന്നുവെന്ന് കുടുംബം പറയുന്നു. സൂചിയോടുള്ള പേടി കാരണമാണ് രക്തപരിശോധനയ്ക്ക് വിധേയനാകാന്‍ ആദ്യം വിസമ്മതിച്ചെന്നും കുടുംബം പറയുന്നു. ഉദ്യോഗസ്ഥര്‍ ബ്രോണ്‍സ്റ്റീണിനെ നിലത്ത് തളച്ചിടുമ്പോള്‍ ”ഞാന്‍ അത് മനസ്സോടെ ചെയ്യാം. ഞാന്‍ അത്  ചെയ്യും, ഞാന്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് ബ്രോണ്‍സ്‌റ്റൈന്‍ കരഞ്ഞു പറയുന്നത് കേള്‍ക്കാം.എന്നാല്‍’ഇത് വളരെ വൈകിപ്പോയെന്ന് ഒരു ഉദ്യോഗസ്ഥന്‍ മറുപടിയായി പറയുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.  ബ്രോണ്‍സ്‌റ്റൈണിന്റെ ചലനം അവസാനിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് സിപിആര്‍ നല്‍കാനും വൈകിയിരുന്നു.
അപ്പോഴേക്കും നേരം ഏറെ വൈകിയിരുന്നു. ഒടുവില്‍ ലോസ് ഏഞ്ചല്‍സ് കൗണ്ടി കോറോണര്‍ കടുത്ത മെത്താംഫെറ്റാമൈന്‍ ലഹരി മൂലം ബ്രോണ്‍സ്‌റ്റൈന്‍ മരിച്ചതായി പ്രഖ്യാപച്ചു.

ചൊവ്വാഴ്ചത്തെ സെറ്റില്‍മെന്റ്  കാലിഫോര്‍ണിയ സംസ്ഥാനം അംഗീകരിച്ച ഏറ്റവും വലിയ പൗരാവകാശ സെറ്റില്‍മെന്റാണെന്ന് ബ്രോണ്‍സ്റ്റീന്റെ കുടുംബത്തിന്റെ അഭിഭാഷകയായ ആനി ഡെല്ല ഡോണ പറയുന്നു. ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കുടുംബവുമായി മിനിയാപൊളിസ് നഗരം നടത്തിയ ഒത്തുതീര്‍പ്പിന് ശേഷം യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഒത്തുതീര്‍പ്പാണിത് .

RELATED ARTICLES

Most Popular

Recent Comments