പി പി ചെറിയാൻ .
ഡാലസ് – ഡാളസ് മൃഗശാലയിലെത്തുന്ന ആനപ്രേമികളുടെ ആവേശമായിരുന്നു ആഫ്രിക്കൻ ആന അജാബു തിങ്കളാഴ്ച ഓർമയായി. മൃഗശാല അധിക്രതർ ചൊവ്വാഴ്ചയാണ് അതിന്റെ ഒരു ആന ചത്തതായി ഹൃദയഭേദകമായ പ്രഖ്യാപനം നടത്തിയത് .
12 ദിവസത്തെ വൈറൽ അണുബാധയ്‌ക്കൊടുവിൽ 7 വയസ്സുള്ള ആഫ്രിക്കൻ ആന അജാബു തിങ്കളാഴ്ച ചെരിഞ്ഞതായും, എൻഡോതെലിയോട്രോപിക് ഹെർപ്പസ് വൈറസ് (EEHV) എന്നാണ് ഈ അണുബാധ അറിയപ്പെടുന്നതെന്നും അധിക്രതർ അറിയിച്ചു. 2021 മാർച്ചിൽ മറ്റൊരു അണുബാധയെ അജാബു അതിജീവിച്ചിരുന്നു
പലപ്പോഴും മാരകമായ ഈ രോഗം ഏഷ്യൻ ആനകളിലാണ് കൂടുതലായി കാണപ്പെട്ടിരുന്നതെന്നും എന്നാൽ ഇപ്പോൾ ആഫ്രിക്കൻ ആനകളിലും ഇത് കൂടുതലായി കണ്ടുതുടങ്ങിട്ടുണ്ടെന്നും മൃഗശാല പറയുന്നു..
ഈ അത്ഭുതകരമായ അംബാസഡറെ ജീവജാലങ്ങൾക്ക് നഷ്ടമായി. ഞങ്ങളുടെ ദുഃഖത്തിൽ നിങ്ങൾ എല്ലാവരും പങ്കുചേരുമെന്ന് ഞങ്ങൾക്കറിയാം, വരാനിരിക്കുന്ന പ്രയാസകരമായ ദിവസങ്ങളിലൂടെ ഡാളസ് മൃഗശാല കുടുംബത്തെയും നിങ്ങളുടെ ഹൃദയത്തോട് ചേർത്തുപിടിക്കുക.” മൃഗശാല ഒരു പ്രസ്താവനയിൽ പറഞ്ഞു.