ജോൺസൺ ചെറിയാൻ.
കാസർകോട് : സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നേരിട്ടതിനെത്തുടർന്നു കോട്ടയം കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരൻ (26) ജീവനൊടുക്കിയ സംഭവത്തിലെ പ്രതി കോതനല്ലൂർ മുണ്ടയ്ക്കൽ അരുൺ വിദ്യാധരനെ (32) മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് അരുണിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതി അരുണിനെതിരെ ഇന്നലെ വൈകിട്ട് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അരുണിന്റെ അധിക്ഷേപം നേരിട്ട ആതിര തിങ്കളാഴ്ചയാണു ജീവനൊടുക്കിയത്. ആതിരയുടെ മുൻ സുഹൃത്താണ് അരുൺ.