Sunday, September 8, 2024
HomeKeralaസാങ്കേതിക വാദങ്ങൾ ഉയർത്തി തീരദേശത്ത് വികസനം തടസ്സപ്പെടുത്തരുത്.

സാങ്കേതിക വാദങ്ങൾ ഉയർത്തി തീരദേശത്ത് വികസനം തടസ്സപ്പെടുത്തരുത്.

മലപ്പൂറം ന്യൂസ്.

പരപ്പനങ്ങാടി : തീരദേശത്തെ വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിൽ സാങ്കേതികവാദങ്ങൾ ഉയർത്തി സർക്കാർ വൈകിപ്പിക്കുകയാണെന്ന് വെൽഫയർ പാർട്ടി പരപ്പനങ്ങാടി കൊട്ടുമ്മൽ കടപ്പുറത്ത് സംഘടിപ്പിച്ച ചർച്ച സദസ്സ് അഭിപ്രായപ്പെട്ടു. തീരദേശത്തെ  തൊഴിലും ജീവിതവും സംരക്ഷിക്കുക എന്ന പ്രമേയത്തിൽ വെൽഫെയർ പാർട്ടി ജില്ലയിലെ 5 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന തീരദേശ ചർച്ച സദസ്സിന്റെ ജില്ലാ തല ഉദ്ഘാടനമാണ് പരപ്പനങ്ങാടിയിൽ നടന്നത്. ഉദ്ഘാടനം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് നിർവ്വഹിച്ചു. മണ്ണെണ്ണ സബ്സിഡി, വള്ളങ്ങളുടെ ഇൻഷുറൻസ് , ഭവന പദ്ധതി, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ, തീരദേശ ഹൈവേ, ബ്ലൂ എക്കണോമി, CRZ നിയമം, തീരശോഷണം തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹംസ വെന്നിയുർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ തീരദേശ കൺവീനർ സി.പി. ഹബീബ് റഹ്മാൻ വിഷയമവതരിപ്പിച്ചു. പരപ്പനങ്ങാടി മുൻസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാഹുൽ ഹമീദ്,വാർഡ് കൗൺസിലർ തലക്കലകത്ത് റസാക്ക്, എസ് ടി യു ജില്ലാ ട്രഷറർ ചേക്കാലി റസാഖ്,പൗരത്വ സംരക്ഷണ സമിതി നേതാവ് യു.വി. സുരേന്ദ്രൻ , പഞ്ചാര കുഞ്ഞുമുഹമ്മദ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ഷാജഹാൻ, കെ. സൈതലവി,സാനു ചെട്ടിപ്പടി, പി.ടി റഹീം തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

Most Popular

Recent Comments