Monday, September 16, 2024
HomeNewsUSA - ALF 2023 - പ്രശസ്തരുടെ പെയിന്റിംഗുകൾ ഓൺലൈൻ ലേലത്തിനൊരുങ്ങുന്നു.

USA – ALF 2023 – പ്രശസ്തരുടെ പെയിന്റിംഗുകൾ ഓൺലൈൻ ലേലത്തിനൊരുങ്ങുന്നു.

ശ്രീജയാണ് എ വി.

ബഹുമാനപ്പെട്ട എഡിറ്റർ,

കലയും സാഹിത്യവും ജീവിതത്തിനു വേണ്ടി എന്ന കാഴ്ച്ചപ്പാടോടെ പുരോഗമന കലാ സാഹിത്യ സംഘടനയായ ALA 2013 മുതൽ വടക്കെ അമേരിക്കയിലെ പ്രവാസി മലയാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്നു.

കേരളത്തിന്റെ തനതു കലകളും, സാഹിത്യ സാംസ്‌കാരിക പൈതൃകവും, നവോഥാന മൂല്യങ്ങളും പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദ്യേശത്തോടെ വിവിധ പരിപാടികൾ അല നടത്തിപ്പോരുന്നു. മാതൃഭാഷയുടെ പ്രാധാന്യം, മലയാള ഭാഷ, അതിന്റെ പരിണാമങ്ങൾ, നേരിടുന്ന വെല്ലുവിളികൾ ഇവയൊക്കെ മലയാളികളുടെ ബോധമണ്ഡലത്തിൽ  വ്യക്തമായി പതിയേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നതെന്നും അല കാണുന്നു. ഇതിൻ്റെ ഭാഗമായി കേരളത്തിൽ നിന്നുമുള്ള കലാസാഹിത്യരംഗത്തെ പ്രശസ്തരെ അണിനിരത്തി  ആർട്ട്സ്‌ ആൻ്റ് ലിറ്റററി ഫെസ്റ്റിവൽ (ALF) മെയ് 20ന്  ന്യൂജെഴ്‌സിയിലും, 27ന് ചിക്കാഗോയിലുമായി സംഘടിപ്പിക്കുന്ന വിവരം സന്തോഷപൂർവ്വം അങ്ങയെ അറിയിക്കുന്നു.

ഇതുമായി അനുബന്ധിച്ച്  പ്രമുഖരായ മലയാളി ചിത്രകാരന്മാരുടെ പ്രശസ്തമായ പെയിന്റിംഗുകളുടെ ഓൺലൈൻ ലേലത്തെ കുറിച്ച് താഴെ നൽകിരിക്കുന്ന ന്യുസ് അങ്ങയുടെ മാധ്യമത്തിൽ പ്രസിദ്ധികരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം,

ശ്രീജയൻ

മീഡിയ കോഓർഡിനേറ്റർ, അല യു എസ് എ

RELATED ARTICLES

Most Popular

Recent Comments