പി പി ചെറിയാൻ.
ഇടവകവികാരി ഫാദർ സി ജി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അത്മായ ട്രസ്റ്റി റോണി വര്ഗീസ് മുഖ്യാഥിതി ആയിരുന്നു. വിവിധ മേഖലകളിൽ ഡാളസ് വലിയപള്ളി നടത്തുന്ന സേവന പ്രവർത്തനങ്ങൾ സഭക്ക് മൊത്തമായി അഭിമാനിക്കാൻ ഉതകുന്നതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ചടങ്ങിൽസഹവികാരി ഫാദർ ഡിജു സ്കറിയ, ട്രസ്റ്റി ബോബൻ കൊടുവത്ത്, സെക്രട്ടറിറോജി ഏബ്രഹാം, ജനറൽ കൺവീനർസാമുവേൽ മത്തായി, പ്രിൻസ് സഖറിയ, ജെയിംസ് തെക്കുംകൽ തുടങ്ങിയവർ പ്രസംഗിച്ചു. ദേവാലയ സ്ഥാപകാംഗം ജോൺ മാത്യൂസ്, സണ്ണിസഖറിയ, ടി ജി മാത്യു എന്നിവരുടെ കുടുംബങ്ങളെയും ചടങ്ങിൽ പൊന്നാട അണിയിച് ആദരിക്കുകയുണ്ടായി. ഒക്ടോബർ 13 മുതൽ 15 വരെ നടത്തുന്ന ജൂബിലിസമാപന സമ്മേളനത്തിൽ റിലീസ് ചെയ്യുന്നതിന് ആഗ്രഹിക്കുന്ന സുവനീർ കവർ പേജ് കൺവീനർ ബിജോയി തോമസ് ഇടവക മെത്രാപ്പോലീത്തക്ക് നൽകി ഉത്‌ഘാടനം ചെയ്തു.
ചടങ്ങുകൾക്ക്ബിനോ ജോൺ, ജിമ്മി ഫിലിപ്പ് , ജോൺസൺ ദാനിയേൽ , പ്രദീപ് കൊടുവത്, റീന സാബു , രശ്മിവറുഗീസ്, റോയി കുര്യൻ, ഡോ. സജി ജോൺ, സാംകുട്ടി തങ്കച്ചൻ, വിപിൻ ജോൺ, ഷൈനി ഫിലിപ്പ്, ജോബി വറുഗീസ്, ജോർജ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
സുവർണവർഷമായ 2023 ൽ വൈവിധ്യപൂർണ്ണമായ അനവധികാര്യങ്ങളാണ് നടപ്പാക്കുന്നത്. സഭയിലെ പിതാക്കന്മാർ, സഭാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെപങ്കെടുപ്പിച്