ജോൺസൺ ചെറിയാൻ.
ഖാർത്തൂം : സുഡാനിൽ 4 ദിവസമായി തുടരുന്ന ആഭ്യന്തര കലാപത്തിന് താൽക്കാലിക ശമനം. രാജ്യാന്തര സമ്മർദം മാനിച്ച് ഇന്നലെ വൈകിട്ട് 6 മുതൽ 24 മണിക്കൂർ വെടിനിർത്തലിന് ഇരുപക്ഷവും സമ്മതിച്ചു. പോരാട്ട മേഖലയിലെ ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ അവസരമൊരുക്കാനും ദുരിതമനുഭവിക്കുന്ന ജനത്തിന് സഹായമെത്തിക്കുന്നതിനുമാണ് താൽക്കാലിക വെടിനിർത്തൽ. സർക്കാർ സേനയുടെ തലവൻ ജനറൽ അബ്ദൽ ഫത്താ ബർഹാനും വിമത ആർഎസ്എഫ് നേതാവ് ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയും ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനു നേരെയും ആക്രമണം നടന്നു.