ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം : ചൈനയെയും മറികടന്ന് രാജ്യത്തെ ജനസംഖ്യ കുതിക്കുമ്പോൾ ജനപ്പെരുപ്പം പിടിച്ചുനിർത്തുന്ന നിലയിലാണ് കേരളം. 2011ലെ സെൻസസിനു ശേഷം രാജ്യത്തെ ജനസംഖ്യ 16.30% വളർന്നപ്പോൾ 2011–20ൽ കേരളത്തിലെ വളർച്ച 4.75% മാത്രം.2020ലാണ് മരണ, ജനന റജിസ്ട്രേഷന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അവസാനമായി ജനസംഖ്യാ കണക്കു തയാറാക്കിയത്. കേരളത്തെക്കാൾ 4 മടങ്ങ് ജനസംഖ്യാ വളർച്ച ഇന്ത്യയിലാകെയെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. 2011ലെ സെൻസസ് പ്രകാരം കേരളത്തിൽ 3,34,06,061 ആയിരുന്നു ജനസംഖ്യ. 2020ൽ ഇത് 3,49,93,.
R