ജോൺസൺ ചെറിയാൻ.
ന്യൂഡൽഹി ∙ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ. ഇന്നു രാവിലെ എട്ടു മണി വരെയുള്ള കണക്കനുസരിച്ച് 19,848 ആക്ടീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രോഗമുക്തി നിരക്ക് ഇപ്പോൾ 98.68% ആണെന്നത് ആശ്വാസകരമാണ്.രാജ്യത്ത് നിലവിൽ 60,313 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതിൽ 9,111 പുതിയ കേസുകൾ കഴിഞ്ഞ 24 മണിക്കൂറിലാണ് റിപ്പോർട്ട് ചെയ്തത്. 8.40% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക്4.94%. 24 മണിക്കൂറിനിടെ നടന്ന 27 മരണങ്ങൾ അടക്കം ആകെ മരണസംഖ്യ 5,31,141 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,313 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,35,772 ആയി.