പി പി ചെറിയാൻ.
ഗാർലാൻഡ് (ഡാളസ് ): ഡാളസിലെ സിറ്റി കൌൺസിൽ ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക ഭരണസമിതികളിലേക് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ വിജയിപ്പികുന്നതിനു മലയാളി സമൂഹം കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജ് അഭ്യർത്ഥിച്ചു . ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സിലെ ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്കു ഡിസ്ട്രിക്റ്റ് 3-ല്‍ നിന്നു മത്സരിക്കുന്ന പി .സി. മാത്യു , സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി എന്നിവരെ വോട്ടർമാർക്ക്പരിചയപ്പെടുത്തുന്
ഏപ്രിൽ 16 വൈകിട്ട് 4 മണിക്ക് ഗാർലൻഡിലുള്ള കിയ ആഡിറ്റോറിയത്തിലായിരുന്നു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്പരിചയപെടുത്തൽ സമ്മേളനം സംഘടിപ്പിച്ചത് അമേരിക്കൻ മലയാളികളുടെ ഇഷ്ട നഗരികളിൽ ഒന്നായ ഡാളസ് മെട്രോപ്ലക്സിൽ ഉൾപ്പെടുന്ന ഗാർലൻഡ്, സണ്ണി വെയിൽ സിറ്റി കൗൺസിലിലേക്ക് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന മലയാളികളായ പി.സി. മാത്യു മനു ഡാനി എന്നിവർ അതാതു സിറ്റികളിൽ ശക്തമായ മത്സരമാണ് നേരിടുന്നതെന്നു സിജു പറഞ്ഞു. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ വിലയേറിയ സമയവും, പണവും ചിലവഴിച്ചു സാമൂഹ്യ സേവനത്തിനു സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നവർക് പിന്തുണ നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് സ്വാഗത പ്രസംഗത്തിൽ അഡ്വൈസറി ബോർഡ് ചെയര്മാന് ബിജിലിജോർജ് അഭിപ്രായപ്പെട്ടു
ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്കു ഡിസ്ട്രിക്റ്റ് 3-ല്‍ നിന്നു മത്സരിക്കുന്ന പി .സി. മാത്യുവിനെ അഡ്വൈസറി ബോർഡ് അംഗം സണ്ണി മാളിയേക്കലും സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനിയെ പി പി ചെറിയാൻ ,ജോസ് ജോസഫ് എന്നിവരും സദസ്സിനു പരിചയപ്പെടുത്തി. പുതിയ തലമുറയിൽ നിന്നുള്ളവർ ലോക്കൽ ബോഡികളിൽ പങ്കാളിത്വം വഹിക്കുവാൻ മുന്നോട്ടു വരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും വിജയിപ്പിക്കേണ്ടതും നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാന്നെന്നും ഇവർ പറഞ്ഞു
ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ കഴിഞ്ഞ 17വര്‍ഷമായി സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവും നല്ലൊരു എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും കൂടിയാ പി. സി. മാത്യു.കൗണ്‍സിലിലേക്ക് രണ്ടാം തവണയും ,സണ്ണിവെയ്ല്‍ ബെയ്‌ലര്‍ ആശുപത്രിയില്‍ തെറാപിസ്റ്റും,സണ്ണിവെയ്ല്‍ സിറ്റിയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുക്കുകയും ചെയുന്ന മനുഡാനി ആദ്യമായും മത്സരിക്കുബോൾ ഇരുവർക്കും വിജയാശംസകൾ നേരുന്നുവെന്നു ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ പറഞ്ഞു .
തങ്ങൾ പ്രതിനിധാനം ചെയ്യുന്ന മണ്ഡലങ്ങളിൽ ജനസേവനം മുൻ നിർത്തി ആസൂത്രണം ചെയ്യുന്ന കർമ്മ പരിപാടികളെ പറ്റി നിയുക്ത സ്ഥാനാർത്ഥികൾ വിശദീകരിച്ചു സിറ്റി കൗൺസിൽ സ്ഥാനാർത്ഥികളെ അടുത്ത് അറിയുന്നതിനും, അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന വിഷയങ്ങളെ കുറിച്ച് വോട്ടർമാരിൽ അവബോധം വളർത്തുന്നതിനും ആദ്യമായി ഇങ്ങനെയൊരു സമ്മേളനം സംഘടിപ്പിച്ചതിനു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിനോട് നന്ദിയുണ്ടെന്ന് ഇരു സ്ഥാനാർത്ഥികളും പറഞ്ഞു.
വോർമാരുടെ ചോദ്യങ്ങൾക്കു ഇരു സഥാനാർത്ഥികളും സമുചിതമായി മറുപടി നൽകി . ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് സെക്രട്ടറി സാം മാത്യു സമ്മേളന പരിപാടികൾ നിയന്ത്രിച്ചു.ട്രഷറർ ബെന്നി ജോൺ നന്ദി പറഞ്ഞു. വിഭവ സമർദ്ദമായ ഡിന്നറോടെ സമ്മേളനം സമാപിച്ചു.ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ജോയിന്റ് ട്രഷറർ പ്രസാദ് തെയോടിക്കൽ ടീം പ്രൊ വിഷൻ ചാനലിൽ പരിപാടി ലൈവായി പ്രക്ഷേപണം ചെയ്തിരുന്നു .