ഉണ്ണികൃഷ്ണൻ.
പത്താം വാർഷികം ആഘോഷിക്കുന്ന അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ ) വിപുലമായ രീതിയിൽ വിഷു ആഘോഷിക്കുന്നു. പുതിയ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ വിഷു കേരളത്തനിമയോടെ ആണ് നടത്തപ്പെടുന്നത്.
ഏപ്രിൽ പതിനാറാം തീയതി ഞായറാഴ്‌ച ടാമ്പാ ടെംപിൾ ടെറസ്സിൽ ഉള്ള ലൈറ്റ് ഫൂട്ട് റീക്രീയേഷൻ സെന്ററിൽ ആണ് വിഷു ആഘോഷ പരിപാടികൾ നടത്തുന്നത്.
വിഷു സദ്യയോടെ ആരംഭിക്കുന്ന പരിപാടികളിൽ കുട്ടികളുടേതുൾപ്പടെ ഇരുപത്തിരണ്ടോളം ഗ്രൂപ്പ് കലാപരിപാടികളാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിഷു സദ്യക്ക് ശേഷം, മുത്തശ്ശന്മാരും മുത്തശ്ശിമാരും നിലവിളക്കു കൊളുത്തിയ ശേഷമാണ് കലാപരിപാടികൾ തുടങ്ങുന്നത്.
ഡോ രവീന്ദ്രനാഥും, ഡോ സുശീല രവീന്ദ്രനാഥും എല്ലാ കുട്ടികൾക്കും വിഷു കൈനീട്ടം കൊടുക്കുന്നതായിരിക്കും.
അമ്മമാരുടെ നേതൃത്വത്തിൽ ആത്മയുടെ യൂത്ത് ഫോറം കുട്ടികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ് വിഷുക്കണി ഒരുക്കൽ നടത്തുന്നത്. ഇതിലൂടെ പുതിയ തലമുറയ്ക്ക് നമ്മുടെ ആഘോഷങ്ങൾ അടുത്തുകാണുവാനും പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നു.
ഓൺലൈൻ ആയിട്ട് നടത്തിയ വിഷു പരിപാടികളുടെ റെജിസ്ട്രേഷന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. രണ്ടാഴ്ചക്കുള്ളിൽ വിഷു ആഘോഷത്തിനും പരിപാടികൾക്കും ഉള്ള എല്ലാ രെജിസ്ട്രേഷനും തീരുകയും രെജിസ്ട്രേഷൻ അവസാനിപ്പിക്കുകയും ചെയ്തു .