പി.പി.ചെറിയാൻ.
ഡാളസ് :ഡാലസിൽ കടുംബകലഹത്തെത്തുടർന്നു ഒരു സ്ത്രീയും അവളുടെ കാമുകനും മരിച്ചതായി പോലീസും കുടുംബാംഗങ്ങളും പറഞ്ഞു.വീട്ടിൽ നടന്ന തർക്കത്തിനൊടുവിൽ കാമുകൻ യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും
ഏപ്രിൽ 13 വ്യാഴാഴ്‌ച രാവിലെ 8:40 ഓടെ പ്രിച്ചാർഡ് ലെയ്‌നിലെ ഒരു വീട്ടിൽ വെടിവെയ്പ് നടക്കുന്ന വിവരം ഉദ്യോഗസ്ഥരെ വിളിച്ചറിയച്ചതായി ഡാലസ് പോലീസ് പറഞ്ഞു.സംഭവ സ്ഥലത്തു വെടിയേറ്റ മരിച്ചതു 28 കാരിയായ ആഞ്ചെലിക്ക ഹിനോജോസ എന്ന സ്ത്രീയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു . മരിച്ച രണ്ടാമത്തെ വ്യക്തിയുടെ ഐഡന്റിറ്റി ഇതുവരെ പരസ്യമായി പുറത്തുവിട്ടിട്ടില്ല,
വെടിവെപ്പിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഈ കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിക്കുന്നവരോട് ഡാളസ് പോലീസ് ഡിറ്റക്ടീവ് കോഫി സപോൺ-അമോഹിനോട് 214-671-3657 എന്ന നമ്പറിലോ kofi.sapon-amoah@