Friday, July 25, 2025
HomeKeralaഅനന്തുവിന് മറ്റു കുട്ടികളെപ്പോലെ സ്കൂളിൽ പോകണം.

അനന്തുവിന് മറ്റു കുട്ടികളെപ്പോലെ സ്കൂളിൽ പോകണം.

ജോൺസൺ ചെറിയാൻ.

തൊടുപുഴ : അനന്തുവിന് മറ്റു കുട്ടികളെപ്പോലെ സ്കൂളിൽ പോകണം, പഠിക്കണം, തളർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന രോഗത്തെ തോൽപിച്ച് അവന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരണം…അതിനു സുമനസ്സുകളുടെ കനിവ് തേടുകയാണ് തൊടുപുഴ മടത്തിക്കണ്ടം വേങ്ങത്താനത്ത് സുധീഷിന്റെ മകനായ അനന്തു സുധീഷ് എന്ന പതിനാലുകാരൻ. ഇരുവൃക്കകളും തകരാറിലായ അനന്തു കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്. എത്രയുംവേഗം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.വൃക്ക നൽകാൻ അമ്മ രാജി തയാറാണ്. പക്ഷേ, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ വലിയ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഈ നിർധന കുടുംബം.

RELATED ARTICLES

Most Popular

Recent Comments