Monday, August 11, 2025
HomeKeralaബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു.

ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു.

ജോൺസൺ ചെറിയാൻ.

ആലപ്പുഴ : അമ്പലപ്പുഴയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. അമ്പലപ്പുഴ തെക്ക് കോമന പുതുവൽ വിനയന്‍റെ മകൻ വിഘ്നേശ്വാണ് ഇന്ന് രാവിലെ മരിച്ചത്. മത്സ്യത്തൊഴിലാളിയായ പിതാവ് ജോലിക്ക് പോയിരുന്നു.കുട്ടിയെ കാണാത്തതിനെ തുടർന്ന് മുത്തശ്ശിയും സഹോദരിയും നടത്തിയ തിരച്ചിലിലാണ് വീടിന് പുറകിൽ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടത്. കുട്ടിയുടെ അമ്മ നേരത്തെ മരണപ്പെട്ടതാണ്.

RELATED ARTICLES

Most Popular

Recent Comments