ജ്യോതിവാസ് പറവൂർ.
തിരുവനന്തപുരം. നിർമാണ സാധനങ്ങളുടെ വില കയറ്റം മൂലം സ്തംഭനാവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന നിർമാണ മേഖലയെ തകർക്കുവാനുളള ശ്രമമാണ് ഇടതു സർക്കാർ പെർമിറ്റ് ചാർജ് വർധനവിലൂടെ പ്രഖ്യാപിച്ചിട്ടുള്ളതെന്നും സാമ്പത്തിക സമാഹരണത്തിനു വേണ്ടി മാത്രം പൗരൻമാരെ ഉപയോഗപെടുത്തുവാൻ ശ്രമിക്കുന്ന ഏകാധിപതിയായി മുഖ്യമന്ത്രിയും സർക്കാരും മാറിയിരിക്കുന്നുവെന്നും ഫണ്ടുകളുണ്ടായിട്ടും നിർമാണ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ പോലും കൃത്യമായി വിതരണം ചെയ്യുവാൻ സർക്കാരിനു കഴിയുന്നില്ല എന്നതും പ്രതിഷേധാർഹമാണ് ഒരു തൊഴിൽ മേഖലയെ തന്നെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടാകുമെന്ന് എഫ് ഐ ടി യു ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട്, സെക്രട്ടറി ഷാനവാസ് പി ജെ, വൈസ് പ്രസിഡണ്ട് എം എച്ച് മുഹമ്മദ് എന്നിവർ സംസാരിച്ചു.