Thursday, December 5, 2024
HomeNew Yorkനൂറുകണക്കിന് ജീവനക്കാരെ മക്‌ഡൊണാൾഡ്‌സിൽ നിന്ന് പിരിച്ചുവിടുന്നു.

നൂറുകണക്കിന് ജീവനക്കാരെ മക്‌ഡൊണാൾഡ്‌സിൽ നിന്ന് പിരിച്ചുവിടുന്നു.

പി പി ചെറിയാൻ.

ന്യൂയോർക്ക് — ബർഗർ ഭീമൻ കമ്പനിയെ പുനർനിർമ്മിക്കുന്നതിൻറെ ഭാഗമായി  നൂറുകണക്കിന് ജീവനക്കാരെ മക്‌ഡൊണാൾഡ്‌സിൽ നിന്ന് പിരിച്ചുവിടുന്നു.വെള്ളിയാഴ്ച യാണ്  പുതിയ തീരുമാനത്തെക്കുറിച്ചുള്ള   ഔദ്യോഗീക സ്ഥിരീകരണം പുറത്തുവന്നത്

ഈ ആഴ്ച ആദ്യം, കമ്പനി തങ്ങളുടെ യുഎസ് ഓഫീസുകൾ താൽക്കാലികമായി അടയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത തൊഴിലാളികൾക്കുള്ള ഒരു മെമ്മോയിൽ, അന്താരാഷ്ട്ര കോർപ്പറേറ്റ് ജീവനക്കാരോട് അവരുടെ പ്രത്യേക പ്രദേശങ്ങളിലെ മാർഗ്ഗനിർദ്ദേശം പിന്തുടരാൻ നിർദേശിച്ചിട്ടുണ്ട്.മക്‌ഡൊണാൾഡിനെ കൂടുതൽ കാര്യക്ഷമമാക്കാനാണ് പിരിച്ചുവിടലിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി മെമ്മോയിൽ പറഞ്ഞു.. ഫാസ്റ്റ് ഫുഡ് ശൃംഖല ചില ജീവനക്കാര്‍ക്ക് അവരുടെ നഷ്ടപരിഹാര പാക്കേജുകളില്‍ കുറവു വരുത്തിക്കൊണ്ട് കമ്പനിയില്‍ തുടരാനുള്ള അവസരം വാഗ്ദാനം ചെയ്തിട്ടുണ്ട്.
മക്ഡൊണാള്‍ഡിലെ ജോലി വെട്ടിക്കുറയ്ക്കലും മാറ്റങ്ങളും അമേരിക്കയിലും വിദേശത്തും കമ്പനിയുടെ ചിക്കാഗോ ആസ്ഥാനത്തും അതിന്റെ ഫീല്‍ഡ് ഓഫീസുകളിലും മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ് ഉള്‍പ്പെടെയുള്ള ഡിപ്പാര്‍ട്ട്മെന്റുകളിലുടനീളമുള്ള ജീവനക്കാരെ ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു

കോര്‍പ്പറേറ്റുകളിലും മറ്റ് ഓഫീസുകളിലും കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും പ്രവര്‍ത്തിപ്പിക്കുന്നതുമായ റെസ്റ്റോറന്റുകളിലായി 150,000-ത്തിലധികം ജീവനക്കാരുള്ള കമ്പനിയാണ് മക്‌ഡൊണാൾഡ്.  കമ്പനിയുടെ വിവിധ ഭാഗങ്ങളിലെ റോളുകളും സ്റ്റാഫിംഗ് ലെവലും കമ്പനി വിലയിരുത്തുകയാണെന്ന് മക്‌ഡൊണാൾഡ് പ്രസിഡന്റും സിഇഒയുമായ ക്രിസ് കെംപ്‌സിൻസ്‌കി ജീവനക്കാർക്ക് ജനുവരിയിൽ നൽകിയ മെമ്മോയിൽ പറഞ്ഞിരുന്നു .

RELATED ARTICLES

Most Popular

Recent Comments