ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിനെ ചൊല്ലി വിവാദം. ഇവരിൽനിന്നു നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രിക്കെതിരെയുള്ള ദുരിതാശ്വാസനിധി കേസിലെ ഹർജിക്കാരനായ ആർ.എസ്.ശശികുമാർ അഭിപ്രായപ്പെട്ടു. രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന ദുരിതാശ്വാസനിധി കേസ് ലോകായുക്തയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ പ്രതിയായ മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന അങ്ങനെ ഒരു നീതിപീഠത്തിൽനിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നില്ല. ഇഫ്താർ സൗഹൃദ സംഗമമാണ്.ഇഫ്താറിൽ പങ്കെടുക്കുന്നത് ജുഡീഷ്യറിയെ അപമാനിക്കലാണ്.അങ്ങനെ ഒരു നീതിപീഠത്തിൽനിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നില്ല. ഇഫ്താർ സൗഹൃദ സംഗമമാണ്. പ്രതിപക്ഷനേതാവിനും മറ്റു രാഷ്ട്രീയ നേതാക്കൾക്കും പങ്കെടുക്കാം. എന്നാൽ ജുഡീഷ്യൽ മേഖലയിൽ പ്രവർത്തിക്കുന്നവർ അങ്ങനെയല്ലെന്നും ശശി കുമാർ പറഞ്ഞു.