ജോൺസൺ ചെറിയാൻ.
പാലക്കാട് : അട്ടപ്പാടി ചിണ്ടേക്കിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി മേച്ചേരി ഹുസൈന് 7 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2, 3, 5, 6, 7, 8, 9, 10, 12,13, 14, 15 പ്രതികൾക്കു വിവിധ വകുപ്പുകളിലായി 7 വർഷം തടവും 1.05 ലക്ഷം പിഴയും. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതി. പതിനാറാം പ്രതിക്ക് 3 മാസം തടവും 500 രുപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ നേരത്ത അനുഭവിച്ചതിനാൽ 500 രൂപ പിഴയടച്ചാൽ കേസിൽനിന്ന് മുക്തനാകാം. പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റും പിഴത്തുകയുടെ 50 ശതമാനം മധുവിന്റെ അമ്മയ്ക്കും ബാക്കി സഹോദരിമാർക്കും നൽകണം. ആൾകൂട്ട ആക്രമണങ്ങൾ അവസാനത്തേതാകട്ടെയെന്ന് വിധി പ്രസ്താവത്തിനിടെ ജഡ്ജി പറഞ്ഞു.മണ്ണാർക്കാട് പട്ടികജാതി – വർഗ പ്രത്യേക കോടതിയുടേതാണ് വിധി.