ജോൺസൺ ചെറിയാൻ.
ലണ്ടൻ : യുകെ പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വർഷം പല സമയങ്ങളിലായി ഒരാഴ്ചയ്ക്കുമേലുള്ള യാത്രയ്ക്ക് സ്വകാര്യ ജെറ്റിനായി 5 ലക്ഷം യൂറോ ചെലവഴിച്ചെന്ന് ബ്രിട്ടിഷ് മാധ്യമമായ ദ് ഗാർഡിയൻ. കാബിനറ്റ് ഓഫിസ്
ഡോക്യുമെന്റിലാണ് ഇതുസംബന്ധിച്ച വിവരം. ഈജിപ്തിലെ കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി27) പങ്കെടുക്കാൻ സുനക് പിറ്റേന്ന് തിരിച്ചെത്തിയിരുന്നു.
ഒരാഴ്ചയ്ക്കുശേഷം ഇന്തൊനീഷ്യയിലെ ബാലിയിലേക്ക് ജി20 ഉച്ചകോടിക്കായി പറന്ന സ്വകാര്യ ജെറ്റിൽ സുനക് പോയതിന്റെ ചെലവ് 3.40 ലക്ഷം യൂറോയാണ്. ഡിസംബറിൽ ലാത്‌വിയയിലേക്കും എസ്റ്റോണിയയിലേക്കും നടത്തിയ
യാത്രയ്ക്ക് 62,498 യൂറോയും വ്യക്തിഗത ചെലവായി 2500 യൂറോയും ചെലവഴിച്ചു….