Sunday, November 24, 2024
HomeNew Yorkട്രംപ് കുറ്റക്കാരനെന്ന് ഗ്രാൻഡ് ജൂറി, ക്രിമിനൽ കുറ്റം നേരിടുന്ന അമേരിക്കയിലെ ആദ്യമുൻ പ്രസിഡന്റ്.

ട്രംപ് കുറ്റക്കാരനെന്ന് ഗ്രാൻഡ് ജൂറി, ക്രിമിനൽ കുറ്റം നേരിടുന്ന അമേരിക്കയിലെ ആദ്യമുൻ പ്രസിഡന്റ്.

പി പി ചെറിയാൻ.

ന്യൂയോർക്ക് (എപി) – ലൈംഗികാരോപണ കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി.  മാൻഹട്ടൻ ഗ്രാൻഡ് ജൂറിയാണ് ട്രംപ്  കുറ്റക്കാരനെന്ന് കണ്ടെത്തിയത് ,ചരിത്രത്തിലാദ്യമായി  ക്രിമിനൽ കുറ്റം നേരിടുന്ന അമേരിക്കയിലെ ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റാണ്‌ ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് തിരിച്ചുപിടിക്കാനുള്ള ട്രംപിന്റെ ശ്രമത്തെ ഞെട്ടിക്കുന്നതായിരുന്നു ഗ്രാൻഡ് ജൂറി തീരുമാനാമെന്നു  പ്രോസിക്യൂട്ടർമാരും പ്രതിഭാഗം അഭിഭാഷകരും വ്യാഴാഴ്ച പറഞ്ഞു.അടുത്ത ആഴ്ച ആദ്യം ട്രംപ് കീഴടങ്ങൽ സാധ്യതയുണ്ടെന്നു പ്രോസിക്യൂട്ടർമാർ പറഞ്ഞു
 2016 ലെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിനിടെ .പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് ട്രംപ് 1,30,000 ഡോളര്‍ നല്‍കിയെന്നാണ് കേസ്. ട്രംപുമായുള്ള ബന്ധം രഹസ്യമായി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പണം നല്‍കിയതെന്നായിരുന്നു ആരോപണം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണ് ട്രംപ് പണം കൈമാറിയതെന്നും അതുവഴി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമാണ് പ്രധാന ആരോപണം.
കുറ്റാരോപണത്തെ “രാഷ്ട്രീയ പീഡനം” എന്നാണ്  ട്രംപ് വിശേഷിപ്പിച്ചത് .2024 തിരെഞ്ഞെടുപ്പിൽ  ഡെമോക്രാറ്റുകൾക്ക് ഇത് ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.ശിക്ഷിക്കപ്പെട്ടാൽ ജയിൽവാസം അനുഭവിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല , എന്നാൽ ട്രംപിന്  പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഈ കേസ്  തടസമല്ല.
ട്രംപിനോട് അടുത്ത ആഴ്ച കീഴടങ്ങാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ നേതൃത്വത്തില്‍ അഞ്ച് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

 

RELATED ARTICLES

Most Popular

Recent Comments