Monday, December 23, 2024
HomeAmericaപൊതുസ്ഥലത്തു മദ്യപിച്ചതിന് അറസ്റ്റിലായ ജനപ്രതിനിധിയെ സെൻസർ ചെയ്യുന്നതിന് അംഗീകാരം .

പൊതുസ്ഥലത്തു മദ്യപിച്ചതിന് അറസ്റ്റിലായ ജനപ്രതിനിധിയെ സെൻസർ ചെയ്യുന്നതിന് അംഗീകാരം .

പി പി ചെറിയാൻ.

പൊതുസ്ഥലത്തു മദ്യപിച്ചതിന് അറസ്റ്റിലായ ജനപ്രതിനിധിയെ (CENSURE)സെൻസർ ചെയ്യുന്നതിന് അംഗീകാരം പി പി ചെറിയാൻ

ഒക്‌ലഹോമ സിറ്റി  – മദ്യപാനം ആരോപിച്ച് കഴിഞ്ഞയാഴ്ച അറസ്റ്റിലായ നിയമസഭാ  പ്രതിനിധിയെ  സെൻസർ ചെയ്യുന്നതിനു ഒക്‌ലഹോമ സംസ്ഥാന ജന പ്രധിനിധി സഭ തീരുമാനിച്ചു .തുടർന്ന് തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ, ജനപ്രതിനിധി സഭ 81-9ന് വോട്ടുകളോടെ തീരുമാനം അംഗീകരിച്ചു

പൊതുസ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് ആർ-ബ്രോക്കൺ ആരോ പ്രതിനിധി ഡീൻ ഡേവിസിനെ മാർച്ച് 23 ന് ബ്രിക്ക്ടൗണിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. നിയമനിർമ്മാണ സമ്മേളനത്തിനിടയിൽ ജന പ്രതിനിധികളെ  അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് പറയുന്ന ഒരു ചട്ടം ചൂണ്ടികാണിച്ചു തന്നെ തടങ്കലിൽ വയ്ക്കാൻ കഴിയില്ലെന്ന് ഡേവിസ് ഉദ്യോഗസ്ഥരോട് പറയുന്നത് ഒക്‌ലഹോമ സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ബോഡി ക്യാമറയിൽ കാണിക്കുന്നുണ്ട് .എന്നാൽ ഡീൻ ഡേവിസ് അന്നുതന്നെ അറസ്റ്റിനെക്കുറിച്ച് ഹൗസ് ഫ്ലോറിൽ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു

സമീപകാല നിയമസഭാ സമ്മേളനങ്ങളിൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ഒക്ലഹോമ ഹൗസ് റിപ്പബ്ലിക്കൻ കോക്കസിലെ മൂന്നാമത്തെ അംഗമാണ് പ്രതിനിധി ഡേവിസ്.

ഹൗസ് അപ്രോപ്രിയേഷൻസിന്റെയും ബജറ്റ് കമ്മിറ്റിയുടെയും വൈസ് ചെയർ റയാൻ മാർട്ടിനെസ്, ആർ-എഡ്മണ്ട്, 2022 ഒക്ടോബറിൽ DUI യുടെ പേരിൽ അറസ്റ്റിലായി. നിയമനിർമ്മാണ സമ്മേളനത്തിനിടയിൽ  “അറസ്റ്റ് ഒഴിവാക്കൽ” ചൂണ്ടിക്കാട്ടി അറസ്റ്റ് ഒഴിവാക്കാനും മാർട്ടിനെസ് ശ്രമിച്ചു.

ഹൗസ് മെജോറിറ്റി വിപ്പ് ടെറി ഒ’ഡോണൽ, ആർ-കാറ്റൂസ, ഭാര്യ തെരേസയ്‌ക്കൊപ്പം – തന്റെ അധികാരം ഉപയോഗിച്ച് സംസ്ഥാന നിയമം മാറ്റാൻ ശ്രമിച്ചുവെന്നാരോപിച്ച് ഒന്നിലധികം കുറ്റകൃത്യങ്ങൾ നേരിടുകയാണ് .

RELATED ARTICLES

Most Popular

Recent Comments