ഡൊമിനിക് ചാക്കോനാൽ.
മാർച്ച് 26 ന് നടന്ന ആഘോഷമായ ചടങ്ങിൽ, KCAG മുൻ പ്രസിഡന്റ്മാർ ചേർന്ന്, വസന്തകാല പതിപ്പായ ഓർമപ്പൂക്കൾ എന്ന ഇ-മാഗസിൻ അറ്റ്ലാന്റയിൽ പ്രശതീകരിച്ചു.
ചടങ്ങിന് നേതൃത്വം കൊടുത്ത ചീഫ് എഡിറ്റർ സാജു വട്ടാകുന്നത്, തന്റെ സഹപ്രവർത്തകരായ റജുല കൂവക്കാടാ, ബിജു വെള്ളാപള്ളികുഴിയിൽ, ജോമോൾ തോമസ്, പ്രിൻസിലി അറക്കൽ, തോമസ് കല്ലടാന്തിയിൽ എന്നിവരെ അനുമോദിക്കുകയും, നന്ദി പറയുകയും ചെയ്തു.
ഓർമപ്പൂക്കളിലൂടെ, നമ്മൾ വന്ന വഴിത്താരകൾ ഓർക്കുകയും, കാലഘട്ടങ്ങളുടെ കഥകൾ പറയുകയും, ക്നാനായ സമുദായത്തിന് വേണ്ടി അഹോരാം പറയന്നിച്ച മുൻ പ്രസിഡന്റ്മാരെ ഇത് വഴി ആദരിക്കുകയും, അവരുടെ നല്ല പ്രവർത്തികളെ ഓർക്കുകയും, പുതു തലമുറക്ക് പറഞ്ഞു കൊടുക്കുകയുമാണ് ഇതിന്റെ ഒരു ലക്ഷയം എന്ന് സെക്രെട്ടറിയും ഓർമപ്പൂക്കൾ പത്രാധിപ സമിതിഅംഗമായ ബിജു വെള്ളാപ്പള്ളിൽ അറിയിച്ചു.
ഇനി വരും ലക്കത്തിൽ യുവജനങ്ങളുടെ ലേഖനങ്ങളും, കവിതകളും, കഥകളും, പള്ളിയുടെ വാർത്തകളും ചേർക്കുമെന്നും ഓർമപ്പൂക്കൾ ന് വേണ്ടി അഹോരം പറയന്നിച്ച റജുല കൂവക്കാടാ പ്രസ്താവിച്ചു.