Thursday, December 26, 2024
HomeAmericaമകൻ സ്‌കൂളിൽ തോക്ക് കൊണ്ടുവന്നു, മകനും മാതാവും അറസ്റ്റിൽ .

മകൻ സ്‌കൂളിൽ തോക്ക് കൊണ്ടുവന്നു, മകനും മാതാവും അറസ്റ്റിൽ .

പി പി ചെറിയാൻ.

ഡാളസ്: ഫോർട്ട് വർത്ത് ഐഎസ്‌ഡി മിഡിൽ സ്‌കൂൾ കാമ്പസിലേക്ക് കുട്ടി തോക്ക് കൊണ്ടുവന്നതിന് അമ്മയെയും മകനെയും  പോലീസ്  അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച മാർച്ച് 18 നായിരുന്നു സംഭവം
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വില്യം മോണിംഗ് മിഡിൽ സ്‌കൂളിൽ വെച്ച് കാമ്പസിലേക്ക് തോക്ക് കൊണ്ടുവന്നതായി അധികൃതർക്ക്  വിവരം ലഭിച്ചതിനെതുടർന്ന് സ്‌കൂൾ റിസോഴ്‌സ് ഓഫീസർമാർ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതായി ഫോർട്ട് വർത്ത് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
 മകൻ കസ്റ്റഡിയിലാണെന്ന് സ്‌കൂൾ അധിക്രതർ അമ്മയെ അറിയിച്ചുവെന്ന് പോലീസ് പറഞ്ഞു. ഫോണിൽ വിളിച്ചപ്പോൾ, അമ്മ സ്കൂളിന് നേരെ  ഭീഷണി മുഴക്കുകയും പിന്നീട് അവർ ക്യാമ്പസിൽ എത്തുകയും ചെയ്തു ക്യാമ്പസിൽ എത്തിയ  അവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .
ഓൺലൈൻ ജയിൽ രേഖകളിൽ 34 കാരിയായ ലിസ ബോൾ എന്ന യുവതി തീവ്രവാദ ഭീഷണി മുഴക്കി എന്നാണ്  ഫോർട്ട് വർത്ത് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ ആരോപണം .ഫോർട്ട് വർത്ത് ഫയർ ഡിപ്പാർട്ട്‌മെൻറ് ബോംബ് യൂണിറ്റ് സംഭവത്തെ കുറിച്ചു അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

കുട്ടി എന്തിനാണ് സ്‌കൂളിൽ തോക്ക് കൊണ്ടുവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. അറസ്റ്റ് ചെയ്ത കുട്ടിയെ ജുവനൈൽ ഡീറ്റെൻഷൻ കേന്ദ്രത്തിലേക്ക് .കൊണ്ടുപോയി.കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments