ജോൺസൺ ചെറിയാൻ.
കീവ്:റഷ്യൻ മുന്നേറ്റം മന്ദഗതിയിലായെന്ന് യുക്രെയ്ൻ അവകാശപ്പെട്ട മേഖലകളില്ലെല്ലാം കനത്ത ആക്രമണവും നാശവും. കിഴക്കൻ നഗരമായ ബഹ്മുതിലും സുഡൊണെട്സ്കിലെ കോസ്റ്റ്യാന്റിനിവ്‌കയിൽ 5 പേരും സുമിയിലെ ബിലോപിലിയയിൽ 2 പേരും ഹേഴ്സനിൽ മരിച്ചത്.കോസ്റ്റ്യാന്റിനിവ്‌കയിൽ ജനങ്ങൾക്കായി ഒരുക്കിയ അഭയകേന്ദ്രത്തിലാണു മിസൈലാക്രമണം നടന്നത്. കിഴക്കൻ യുക്രെയ്നിലെ ബഹ്മുതിൽ ഇനി അവശേഷിക്കുന്ന പതിനായിരത്തോളം നാട്ടുകാർ റഷ്യൻ ആക്രമണത്തിനു നടുവിൽ ദുരിതജീവിതം നയിക്കുകയാണെന്ന് റെഡ്ക്രോസ് ചൂണ്ടിക്കാട്ടി. ബഹ്മുതിൽ താമസിച്ചിരുന്ന 90% പേരും സ്ഥലംവിട്ടു കഴിഞ്ഞു. റഷ്യൻ ആക്രമണത്തിലെ ഏറ്റവും നീണ്ടുനിന്നതും നാശനഷ്ടമേറിയതുമായ യുദ്ധമേഖലയായി
ബഹ്മുത് മാറി.